മലപ്പുറം: കോഴിക്കോട്- മലപ്പുറം ജില്ലകളുടെ അതിർത്തിയില്‍ കാഴ്ചകൾ നിറച്ച് സുന്ദരിയായി ഒരു ഗ്രാമം. സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലുള്ള കക്കാടംപൊയില്‍ ഇപ്പോൾ പ്രാദേശിക സഞ്ചാരികളുടെ സ്വർഗഭൂമിയാണ്. മഞ്ഞുപുതച്ചു നില്‍ക്കുന്ന കക്കാടംപൊയിലിലെ കാഴ്ച തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. നിലമ്പൂരില്‍ നിന്നും അകമ്പാടം വെണ്ടേക്കുംപൊയില്‍ വഴി കക്കാടംപൊയിലിലെത്താം. വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ നിന്ന് കൂമ്പാറ വഴിയാണ് ഇവിടേക്ക് എത്തുന്നത്. വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ നൂറോളം റിസോർട്ടുകളാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. ഒരിക്കല്‍ കണ്ടുമടങ്ങുന്നവർ വീണ്ടും മലകയറി മഞ്ഞുവീഴുന്നത് കാണാൻ എത്തുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. അതേസമയം മഞ്ഞുവീഴുന്നതും കക്കാടംപൊയിലിലെ സുന്ദരകാഴ്‌ചകളും കാണാൻ ലോക്ക്ഡൗൺ നിയന്ത്രങ്ങൾ മറികടന്നും ആളുകൾ എത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
കോടമഞ്ഞില്‍ കുളിച്ച് കക്കാടംപൊയില്‍; കാഴ്ചകൾ തേടി സഞ്ചാരികൾ - mini ooty news
സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണ് ഈ ഗ്രാമം. കോഴിക്കോട്- മലപ്പുറം ജില്ലകളുടെ അതിർത്തിയില്‍ മഞ്ഞു പുതച്ച് നില്‍ക്കുന്ന കക്കാടംപൊയില്‍ ഗ്രാമത്തിലേക്ക് സഞ്ചാരികളുടെ എണ്ണവും വർധിച്ചു.
![കോടമഞ്ഞില്‍ കുളിച്ച് കക്കാടംപൊയില്‍; കാഴ്ചകൾ തേടി സഞ്ചാരികൾ കക്കാടംപൊയില്‍ വാർത്ത മിനി ഊട്ടി വാർത്ത മലപ്പുറം കക്കാടംപൊയില്‍ നിലമ്പൂർ വാർത്ത kakkadampoyil news mini ooty news malappuram kakadampoyil news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7804929-408-7804929-1593338051441.jpg?imwidth=3840)