മലപ്പുറം: മരത്തില്‍ നിന്ന് വീണ് അരയക്ക് താഴെ തളര്‍ന്നു കിടക്കുന്ന മധ്യവയസ്‌ക്കനും കുടുംബവും സഹായം തേടുന്നു. എക്കര കൗക്കാട് പുലിപ്ര ജോയിയും കുടുംബവുമാണ് ദുരിതത്തിൽ കഴിയുന്നത്. ജോയിയുടെ തുടര്‍ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി മറ്റൊരു മാര്‍ഗവുമില്ലാതെ നിസഹായവസ്ഥയിലാണ് ജോയിയുടെ കുടുംബം.
കഴിഞ്ഞ മാര്‍ച്ചിലാണ് ജോയി മരത്തില്‍ നിന്ന് വീണ് അരക്ക് താഴോട്ട് തളര്‍ന്നത്. തുടര്‍ന്ന് ഇ.എം.എസ് ആശുപത്രിയില്‍ മൂന്നുമാസം ചികില്‍സയിലായിരുന്നു. അന്ന് നാട്ടുകാരുടെയും പള്ളിക്കാരുടെയും സഹായത്തോടെ 9 ലക്ഷത്തോളം രൂപ ചികിത്സക്കായി ചിലവഴിച്ചു. പിന്നീട് മൂന്നര മാസത്തോളം ആയുര്‍വേദ ആശുപത്രിയിലും ഇവര്‍ ചികിത്സ തേടിയിരുന്നു. ജോയിയുടെ സ്വന്തം വീട് പാലേമാടാണെങ്കിലും വഴി സൗകര്യമില്ലത്തതിനാല്‍ ഭാര്യ ബിന്ദുവിന്റെ വീട്ടിലാണ് ജോയി ഇപ്പോള്‍ താമസിക്കുന്നത്. തകര്‍ന്ന് വീഴാറായ വീട്ടില്‍ ജോയിയുടെ തുടര്‍ ചികിത്സക്കും മൂന്ന് മക്കളുടെ വിദ്യാഭ്യാസത്തിനുമായി യാതൊരു ജീവിത മാര്‍ഗവുമില്ലാതെ ജിവീതം തള്ളി നീക്കുകയാണ് ഈ കുടുംബം ഇപ്പോള്‍.