ETV Bharat / state

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഗമം

സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടത്തിയത്. സംഗമത്തിൽ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത് സംസാരിച്ചു

siddique kappan  സിദ്ദീഖ് കാപ്പൻ  വനിതാ സംഗമം  release of journalist siddique kappan
മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഗമം
author img

By

Published : Mar 9, 2021, 3:01 AM IST

മലപ്പുറം: അഞ്ച് മാസത്തിലേറെയായി ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്​ട്ര വനിത ദിനത്തില്‍ വനിതകളുടെ പ്രതിഷേധ സംഗമം. സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടത്തിയത്.

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഗമം

സിദ്ദീഖ് കാപ്പനെ മഥുര ടോള്‍പ്ലാസയില്‍നിന്ന് പൊലീസ് പിടികൂടി ജയിലിലടച്ചത് എന്തിന്‍റെ പേരിലാണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാറിന്​ ബാധ്യതയുണ്ടെന്ന്​ ചടങ്ങില്‍ സംസാരിച്ച എ.ഐ.സി.സി അംഗം പ്രഫ. ഹരിപ്രിയ അഭിപ്രായപ്പെട്ടു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ഹസീന ഫസല്‍ സംഗമം ഉദ്ഘാടനം ചെയ്‌തു.

പി. അംബിക അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം സമീറ പുളിക്കല്‍, കണ്ണമംഗലം പഞ്ചായത്ത് അംഗങ്ങളായ കെ.പി. സരോജിനി, സലീന താട്ടയില്‍, ഊരകം പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ മൈമൂനത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിഷ, വിമന്‍ ഇന്ത്യ മൂവ്‌മെൻറ്​ മണ്ഡലം പ്രസിഡൻറ് പി. ആരിഫ ടീച്ചര്‍, എന്‍.ഡബ്ല്യു.എഫ് സംസ്ഥാന പ്രസിഡൻറ് ഹബീബ ഉസ്മാന്‍, സിദ്ദീഖി​ന്‍റെ ഭാര്യ റൈഹാനത്ത് എന്നിവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.