ഇടുക്കി: മൂന്നാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ രാജമല ദേശിയ ഉദ്യാനം (ഇരവികുളം ദേശീയ ഉദ്യാനം) ഈമാസം അവസാനത്തോടെ അടയ്ക്കുമെന്ന് വനപാലകർ. വരയാടുകളുടെ പ്രജനന കാലത്തെ തുടർന്നാണ് മൂന്ന് മാസത്തേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെയാണ് രണ്ടുവര്‍ഷമായി അടഞ്ഞു കിടന്ന ദേശീയ ഉദ്യാനം സഞ്ചാരികൾക്കായി തുറന്നു നൽകിയത്.
എന്നാല്‍ വരയാടുകളുടെ പ്രജനന കാലം അടുത്തതോടെ വീണ്ടും ഈ മാസം 31 മുതൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കുഞ്ഞുങ്ങളെ പുതുതായി കണ്ടെത്തിയതോടെയാണ് പ്രജനന കാലത്തിനായി ഉദ്യാനം അടയ്ക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം 142 കുഞ്ഞുങ്ങളാണ് പുതിയതായി പിറന്നത്. ഇത്തവണയും അത്രയും തന്നെ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നാണ് അധിക്യതര്‍ കണക്കുക്കൂട്ടുന്നത്.
Also Read: ഇളവുകൾ തുണയായി, ഇടുക്കി ഉണരുന്നു: കുളിരും കാഴ്‌ചയും തേടി സഞ്ചാരികളുടെ വരവ്
നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മൂന്നാറിലേക്കും ഇരവികുളത്തേക്കുമുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വരയാടുകളെ കാണുന്നതിനും അതോടൊപ്പം നിന്ന് ചിത്രങ്ങള്‍ എടുക്കുന്നതിനും നൂറുകണക്കിന് സഞ്ചാരികള്‍ എത്തുന്നത്.