മലപ്പുറം : ദേശീയപാത എടരിക്കോടിന് സമീപം കോഴിച്ചെനയിൽ വാഹനാപകടത്തിൽ കൈക്കുഞ്ഞ് മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി മുന്നിയൂർ സ്വദേശി റഷീദിന്റെ ഒരു മാസം പ്രായമുള്ള മകള്‍ ആയിശയാണ് മരിച്ചത്.
കുഞ്ഞിന്റെ പിതാവ്, മാതാവ് മുബഷിറ, കുട്ടിയെ പരിചരിക്കാനെത്തിയ അടൂർ സ്വദേശി റജീന എന്നിവരെ പരിക്കുകളോടെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.45 നാണ് സംഭവം. ഇവർ സഞ്ചരിച്ച കാറിൽ എതിരെ വരികയായിരുന്ന കുഴൽ കിണർ നിര്‍മാണ ലോറി ഇടിക്കുകയായിരുന്നു.