മലപ്പുറം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ യുവാവ് ശ്രദ്ധേയനാവുന്നു. വളാഞ്ചേരി അത്തിപ്പറ്റ ചേർക്കാംകുന്നത്ത് കുഞ്ഞാപ്പു - റംല ദമ്പതികളുടെ മകൻ സി കെ സൈനുൽ ആബിദാണ് ചിരട്ട കൊണ്ട് ഇന്ത്യയുടെ ഭൂപടം നിർമിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടിയത്.
വിദ്യാർഥിയായിരുന്നപ്പോൾ തന്നെ ചിരട്ടക്കൊണ്ട് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ആബിദ് നിർമിക്കാറുണ്ട്. പോട്രെയ്റ്റ് ,പെയ്ൻ്റിങ്, ക്രാഫ്റ്റ് മേഖലകളിലും ആബിദ് കഴിവു തെളിയിച്ചിട്ടുണ്ട്. സേലത്ത് കെമിക്കൽ എഞ്ചിനിയറായി ജോലി ചെയ്യുന്ന ആബിദിന് ജോലിയോടൊപ്പം ആർട്ട് വർക്കും കൊണ്ടുപോവണമെന്നാണ് ആഗ്രഹം. സൈനുൽ ആബിദിൻ്റെ ചിരട്ട കൊണ്ടുള്ള ഭൂപടം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും പരിഗണിച്ചിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്‌സിൽ ഇടംനേടാനായത് ചിരട്ടകൊണ്ട് കൂടുതൽ സൃഷ്‌ടികൾക്ക് പ്രചോദനമാണെന്ന് ആബിദ് പറഞ്ഞു.