ETV Bharat / state

നടിയെ അപമാനിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു, ഇന്ന് അറസ്റ്റുണ്ടായേക്കും - incident of insulting young actress; police identified the accused

നടിയുടെ മൊഴിയെഴുത്ത ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും

KL - mpm - Nadi Apamanam  നടിയെ അപമാനിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു  നടിയെ അപമാനിച്ച സംഭവം  പ്രതികളെ തിരിച്ചറിഞ്ഞു  കൊച്ചി ഷോപ്പിങ് മാൾ  മലപ്പുറം പെരിന്തൽമണ്ണ സ്വദേശികൾ  incident of insulting young actress  incident of insulting young actress; police identified the accused  incident of insulting young actress
നടിയെ അപമാനിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു
author img

By

Published : Dec 20, 2020, 3:22 PM IST

മലപ്പുറം: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് നടിയെ അപമാനിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ മങ്കട, കടന്നമണ്ണ സ്വദേശികളാണ് പ്രതികൾ. ഇന്ന് അറസ്റ്റുണ്ടായേക്കും. ഇന്നലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. നടിയുടെ മൊഴിയെഴുത്ത ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

വ്യാഴാഴ്‌ച വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളിൽ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാർ അപമാനിച്ചെന്നും ശരീരത്തിൽ സ്‌പർശിച്ചശേഷം പിന്തുടർന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ അന്വേഷണം നടത്താൻ കളമശ്ശേരി പൊലീസിന് നിർദേശം നൽകുകയായിരുന്നു.

ജോലി ആവശ്യത്തിനാണ് കൊച്ചിയിലെത്തിയതെന്നും നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവിൽ പോയതെന്നും മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ പ്രതികൾ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.