മലപ്പുറം: കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് കോടി ചെലവില്‍ പുതുതായി നിര്‍മിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. മുഴുവന്‍ സ്‌കൂളുകളും ഹൈടെക്കാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പദവിയിലേക്ക് കേരളം നീങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്കായി നിര്‍മിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടമാണ് മന്ത്രി ഉദ്‌ഘാടനം ചെയ്‌തത്. കോട്ടക്കല്‍ നഗരസഭ സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി ഒരുക്കിയ 'ഷീ കോര്‍ണറിന്‍റെ’ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. നാല് ബെഡുകളുള്‍പ്പടെ മിനി ക്ലിനിക് രീതിയിലാണ് ഷീ കോര്‍ണര്‍ സജ്ജീകരിച്ചിരിക്കുന്നത്.
കോട്ടക്കല്‍ രാജാസ് സ്‌കൂളില്‍ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു - kottakkal rajas school
കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി ഒരുക്കിയ’ഷീ കോര്‍ണറിന്‍റെ’ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു