മലപ്പുറം: നിലമ്പൂർ മേഖലയിൽ ശക്തമായ കാറ്റും മഴയും കാരണം ഗതാഗതം തടസപ്പെട്ടു. തോരാത്ത പെയ്തമഴയിൽ നിലമ്പുരിൽ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ വീണു ഗതാഗതം തടസപ്പെട്ടു. ചുങ്കത്തറ പഞ്ചായത്തിലെ മുട്ടിക്കടവ്, കരിമ്പുഴ, വടപുറം , കനോലി പ്ലോട്ട്, നിലമ്പൂർ ടൗൺ എന്നിവിടങ്ങളിൽ വൻ മരങ്ങൾ റോഡിൽ വീണാണ് ഗതാഗത തടസം ഉണ്ടായത്. രാത്രി തുടങ്ങി പുലരുവോളം നിലമ്പൂർ ഫയർ ആൻഡ് റെസ്ക്യൂ സ്‌റ്റേഷനിലെ സേനാംഗങ്ങൾ സ്‌റ്റേഷൻ ഓഫീസർ എം. അബ്‌ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിലുളള സംഘമാണ് എല്ലായിടത്തും മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
നിലമ്പൂരിൽ ശക്തമായ കാറ്റും മഴയും കാരണം ഗതാഗതം തടസപ്പെട്ടു - heavy-rains
വൻ മരങ്ങൾ റോഡിൽ വീണാണ് ഗതാഗത തടസം ഉണ്ടായത്