ETV Bharat / state

വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യക്ക് നേരെ ഭർത്താവിൻ്റെ ആസിഡ് ആക്രമണം - മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത

മലപ്പുറത്ത് വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയ്‌ക്ക് നേരെ ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തി. ആക്രമണത്തെ തുടര്‍ന്ന് ഭാര്യയ്‌ക്കും ഭര്‍ത്താവിനും പൊള്ളലേറ്റു

husband acid attack  husband acid attack on seperated wife  acid attack on malappuram  latest news in malappuram  latest news today  ഭാര്യക്ക് നേരെ ഭർത്താവിൻ്റെ ആസിഡ് ആക്രമണം  വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യക്ക് നേരെ  ഭാര്യയ്‌ക്കും ഭര്‍ത്താവിനും പൊള്ളലേറ്റു  മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യക്ക് നേരെ ഭർത്താവിൻ്റെ ആസിഡ് ആക്രമണം
author img

By

Published : Nov 5, 2022, 8:38 PM IST

മലപ്പുറം: വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യക്ക് നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിൽ ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് ഭാര്യ മമ്പാടൻ അഹിൻഷ ഷെറിനും (27) കൃത്യം നടത്തിയ ഭർത്താവ് ഷാനവാസിനും പൊള്ളലേറ്റു.

ഇരുവരും ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. അഹിൻഷ ഷെറിനേറ്റ പൊള്ളൽ ഗുരുതരമാണ്. അഹിൻഷ ഷെറിനും ഭർത്താവ് ചോക്കാട് സ്വദേശി ഷാനവാസും ഏതാനും മാസങ്ങളായി പിരിഞ്ഞ് താമസിക്കുകയാണ്.

ഇന്ന് പുലർച്ചെ മൂന്നോടെ അഹിൻഷ ഷെറിൻ താമസിക്കുന്ന ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ വീടിന്‍റെ ഓട് പൊളിച്ച് അകത്ത് കയറിയ ഷാനവാസ് ഭാര്യയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. പാണ്ടിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.