വിദ്യാസമ്പന്നരായ ആദിവാസികൾക്ക് യോഗ്യതാ അടിസ്ഥാനത്തിൽ നിയമനം നൽകുക. ട്രൈബൽ ഹോസ്റ്റലുകളിലേയും ബദൽ സ്കൂളുകളിലേയും തസ്തികകളിലേക്ക് ആദിവാസികളെ നിയമിക്കുക. ആദിവാസികൾക്കുള്ള ഫണ്ട് അതത് മേഖലകളില്‍ ആദിവാസി കമ്മറ്റികൾ രൂപീകരിച്ച് അതിലൂടെ നടപ്പിലാക്കുക തുടങ്ങി പതിനൊന്നോളം ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സമരത്തിന്റെ രണ്ടാം ദിനത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും ആവശ്യങ്ങൾക്ക് രമ്യമായ പരിഹാരം ഉറപ്പ് നൽകുകയുമായിരുന്നു. ജില്ലാ കളക്ടർ അമിത് മീണ നൽകിയ ഉറപ്പിനെ തുടർന്നാണ് സമരക്കാർ നിരാഹാരസമരം അവസാനിപ്പിച്ചത്. പി.കെ. ബഷീർ എംഎൽ എയുടെ സാന്നിധ്യത്തിൽ കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് പരിഹാര നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയത്.സമരക്കാർ പരിഹാരം ആവശ്യപ്പെട്ട ഓരോ മേഖലയിലെയും ബന്ധപ്പെട്ട അധികാരികളെ വിളിച്ചു ചേർത്ത് അടുത്ത മാസം ഒന്നാം തിയ്യതി യോഗം ചേരാനും തീരുമാനമായി.