ETV Bharat / state

സിദ്ദിഖ് കാപ്പന്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം രാജ്യത്തിന് അപമാനമെന്ന് കുഞ്ഞാലിക്കുട്ടി

സുപ്രീം കോടതിയിൽ നിന്ന് നീതി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് പികെ കുഞ്ഞാലിക്കുട്ടി.

PK Kunhalikutty  Siddique Kappan  സിദ്ദീഖ് കാപ്പന്‍  human rights violations  മനുഷ്യാവകാശ ലംഘനം  പി.കെ.കുഞ്ഞാലിക്കുട്ടി
സിദ്ദിഖ് കാപ്പന്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം രാജ്യത്തിന് അപമാനമെന്ന് കുഞ്ഞാലിക്കുട്ടി
author img

By

Published : Apr 27, 2021, 4:20 PM IST

Updated : Apr 27, 2021, 5:00 PM IST

മലപ്പുറം: മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം രാജ്യത്തിന് അപമാനമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സുപ്രീം കോടതിയിൽ നിന്ന് നീതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും കുടുംബത്തിനൊപ്പമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

READ MORE: വാക്സിന്‍ നയത്തിലെ അപാകത : ഭാരത് ബയോടെക്കിനും സെറത്തിനും ഹൈക്കോടതി നോട്ടിസ്

സിദ്ദിഖ് കാപ്പൻ്റെ വേങ്ങരയിലെ വീട് സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോടായിരുന്നു പ്രതികരണം. പത്രപ്രവർത്തക യൂണിയൻ നടത്തുന്ന നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകാനാണ് പാർട്ടി ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ സിദ്ദിഖ് കാപ്പന്‍റെ കുടുംബം സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുസമദ് സമദാനിയും കുഞ്ഞാലിക്കുട്ടിയോടൊപ്പമുണ്ടായിരുന്നു.

Last Updated : Apr 27, 2021, 5:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.