മലപ്പുറം: വീട്ടമ്മ മകളുടെ വീട്ടിൽ പൊള്ളലേറ്റു മരിച്ചു. പാലേമാട് ചിറക്കൽ റസീയാ ബാനു (55) ആണ് മരിച്ചത്. മകൾ ബിൻസിയയുടെ കൂട്ടിലങ്ങാടിയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. റസിയാ ബാനു രോഗങ്ങളാൽ വളരെ പ്രയാസത്തിലായിരുന്നു. വാതിൽ ഉളളിൽ നിന്നും അടച്ച ശേഷം തീയിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവ സമയം വീട്ടിൽ ഇവർ വീട്ടിൽ തനിച്ചായിരുന്നു. റസീയാ ബാനുവിന്റെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുമ്പേഴേക്കും തീ പടർന്നിരുന്നു. വെള്ളമൊഴിച്ച് തീയണച്ച് റസിയാ ബാനുവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.റിൻസിയ എന്ന മകൾ കൂടിയുണ്ട്. മരുമകൻ അസ്ക്കർ.