മലപ്പുറം: പുള്ളിപ്പാടം വില്ലേജിലെ കരിക്കാട്ടുമണ്ണ ആദിവാസി കോളനിയിലെ അഞ്ച് കുടുംബങ്ങൾക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം ഈ മാസം 18ന് എംഎൽഎ എ.പി അനിൽകുമാർ നിർവഹിക്കും.
2019 ഓഗസ്റ്റിലുണ്ടായ പ്രളയത്തിലാണ് കോളനിയിലുള്ളവരുടെ വീടുകൾ നഷ്ടമായത്. എറണാകുളത്തെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ വെൽഫെയർ സർവീസ് എന്ന സന്നദ്ധ സംഘടനയാണ് വീടുകള്‍ നിര്‍മിക്കാന്‍ മുന്‍കൈ എടുത്തത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ 'സഹൃദയ'. പ്രളയത്തിൽ വീടുകൾ നഷ്‌ടമായ മമ്പാട് ഗ്രാമപഞ്ചായത്തിലെ 44 കുടുംബങ്ങളിൽ അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നത്.
സഹൃദയ പ്രൊജക്‌ട് എഞ്ചിനീയർ രത്നേഷ്‌കുമാർ, പ്രൊജക്‌ട് കോഡിനേറ്റർ ജോസിൻ ജോൺ എന്നിവർ ചേർന്നാണ് 65 ദിവസം കൊണ്ട് അഞ്ച് വീടുകൾ യഥാർഥ്യമാക്കിയത്.