ETV Bharat / state

വീടുകയറി ആക്രമണം; യുവാവിന് ഗുരുതര പരിക്ക്; മൂന്ന് പേര്‍ അറസ്റ്റില്‍

കുടുംബത്തില്‍ നടക്കാനിരിക്കുന്ന വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം

house attack case in malappuram  വീടുകയറി ആക്രമണം  യുവാവിന് ഗുരുതര പരിക്ക്  കുടുംബ വഴക്ക്  മലപ്പുറം വാര്‍ത്തകള്‍
വീടുകയറി ആക്രമണം; യുവാവിന് ഗുരുതര പരിക്ക്; മൂന്ന് പേര്‍ അറസ്റ്റില്‍
author img

By

Published : Nov 4, 2022, 3:08 PM IST

മലപ്പുറം: വണ്ടൂരില്‍ വീടുകയറി ആക്രമണം. മൂന്ന് പേര്‍ അറസ്റ്റില്‍. പോത്ത്ക്കല്ല് സ്വദേശി സുരേഷ്‌ ബാബു(44), തൃപ്പനച്ചി സ്വദേശി സജിത്ത്, കോഴിക്കോട് ബേപ്പൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്.

വീടുകയറി ആക്രമണം; യുവാവിന് ഗുരുതര പരിക്ക്; മൂന്ന് പേര്‍ അറസ്റ്റില്‍

ആക്രമണത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. നടുവത്ത് സ്വദേശിയായ വിജയന്‍ (61), ഭാര്യ പങ്കജവല്ലി, മകന്‍ വിനു(33), മരുമകള്‍ അനഘ(24), ഇവരുടെ രണ്ടര വയസുള്ള കുഞ്ഞ്, വിജയന്‍റെ ഭാര്യ സഹോദരന്‍ സുരേഷ്‌ ബാബു(44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിനുവിന്‍റെ പരിക്ക് ഗുരുതരമാണ്. വിനു മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ സംഘം വീട്ടില്‍ കയറി വിജയനെയും മകന്‍ വിനുവിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനം തടയാനെത്തിയ കുടുംബാംഗങ്ങളെയും ഇരുവരും ആക്രമണത്തിന് ഇരയാക്കി. ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ ഇരുബൈക്കുകളിലായി എത്തിയ പ്രതികള്‍ ഒരു ബൈക്ക് സ്ഥലത്ത് ഉപേക്ഷിച്ച് ഒറ്റ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

കുടുംബത്തില്‍ നടക്കാനിരിക്കുന്ന വിവാഹവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായത്. സംഭവത്തില്‍ കുടുംബം വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.