ETV Bharat / state

രാഹുല്‍ഗാന്ധി എംപി നല്‍കിയ ഭക്ഷ്യ കിറ്റുകള്‍ പൂഴ്ത്തിവെച്ച നിലയില്‍ - nilambur

കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പില്‍ കമ്മിറ്റിക്ക് നല്‍കിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂര്‍ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ കടമുറിയില്‍ കെട്ടിക്കിടക്കുന്നത്.

രാഹുല്‍ഗാന്ധി എംപി നല്‍കിയ ഭക്ഷ്യ കിറ്റുകള്‍  നിലമ്പൂര്‍  വയനാട് എം.പി രാഹുല്‍ ഗാന്ധി  rahul gandhi  malappuram  കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പില്‍ കമ്മിറ്റി  congress  nilambur  hoarding food kits
രാഹുല്‍ഗാന്ധി എംപി നല്‍കിയ ഭക്ഷ്യ കിറ്റുകള്‍ പൂഴ്ത്തിവെച്ച നിലയില്‍
author img

By

Published : Nov 25, 2020, 4:57 AM IST

മലപ്പുറം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച നിലമ്പൂര്‍ ജനതയ്ക്ക് വയനാട് എം.പി രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യ കിറ്റുകള്‍ പൂഴ്‌ത്തിവെച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പില്‍ കമ്മിറ്റിക്ക് നല്‍കിയ ഭക്ഷ്യ ധാന്യങ്ങളാണ് നിലമ്പൂര്‍ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ കടമുറിയില്‍ കെട്ടിക്കിടക്കുന്നത്.

രാഹുല്‍ഗാന്ധി എംപി നല്‍കിയ ഭക്ഷ്യ കിറ്റുകള്‍ പൂഴ്ത്തിവെച്ച നിലയില്‍

കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്ന വ്യക്തികളാണ് ഭക്ഷ്യ വസ്‌തുക്കള്‍ കെട്ടികിടക്കുന്നത് പുറം ലോകത്തെ അറിയിച്ചത്. ഏതാണ്ട് 10 ടണ്‍ ഭക്ഷ്യധാന്യങ്ങളും പുതപ്പ്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയാണ് കടമുറിയില്‍ പൂഴ്ത്തിവെച്ച നിലയിൽ കണ്ടെത്തിയത്. 50 ടണ്ണോളം ഭക്ഷ്യധാന്യങ്ങളാണ് രാഹുല്‍ഗാന്ധി വിതരണം ചെയ്യാന്‍ വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെ ഏല്‍പ്പിച്ചിരുന്നത്. സംഭവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. പാവങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകള്‍ പൂഴ്ത്തിവെച്ച കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.