ETV Bharat / state

കാലവർഷക്കെടുതി; മലപ്പുറം കലക്‌ടറേറ്റില്‍ അവലോകനയോഗം ചേര്‍ന്നു

82 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. പന്ത്രണ്ടായിരത്തില്‍ അധികം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു.

കാലവർഷക്കെടുതി; മലപ്പുറം കലക്‌ട്രേറ്റിൽ അവലോകനയോഗം ചേർന്നു
author img

By

Published : Aug 10, 2019, 7:38 AM IST

മലപ്പുറം: ജില്ലയിൽ കാലവർഷക്കെടുതി ശക്തമായ സാഹചര്യത്തിൽ അവലോകന യോഗം ചേര്‍ന്നു. മന്ത്രിമാരുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റിലായിരുന്നു അവലോകനയോഗം ചേര്‍ന്നത്. മന്ത്രിമാരായ കെ കൃഷ്ണൻ കുട്ടി, ഡോ. കെ ടി ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ജില്ലയിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്‍റെ ഒരു സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രണ്ട് സംഘത്തിന്‍റെ കൂടി പ്രവര്‍ത്തനം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടനെ ലഭിക്കുമെന്നും കെ ടി ജലീല്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ മഴക്കെടുതിയില്‍ ഒമ്പത് പേര്‍ മരിച്ചു. 82 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. പന്ത്രണ്ടായിരത്തില്‍ അധികം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലമ്പൂർ, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലാണ് ക്യാമ്പുകളിൽ തുറന്നിട്ടുള്ളത്. കൂടാതെ കൊണ്ടോട്ടി, ഏറനാട്, തിരൂർ, പൊന്നാനി താലൂക്കുകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

ജില്ലാ ആസ്ഥാനത്ത് ജില്ലാ കലക്‌ടർ ജാഫർ മാലിക്കിന്‍റെയും നിലമ്പൂരിലെ ദുരന്ത സ്ഥലത്ത് ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീമിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. യോഗത്തിൽ ജില്ലാ കലക്‌ടർ ജാഫർ മാലിക്, അസിസ്റ്റന്‍റ് കലക്‌ടര്‍ രാജീവ്‌ കുമാർ ചൗധരി, എഡിഎംഎൻ എം മെഹറലി, ഡെപ്യൂട്ടി കലക്‌ടർമാരായ ഡോ. ജെ ഒ അരുൺ, പി എ അബ്ദുസലാം, ജില്ലാ ആസൂത്രണ സമിതി അംഗം ഇ എൻ മോഹൻദാസ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Intro:ജില്ലയിൽ കാലവർഷക്കെടുതി ശക്തമായ സാഹചര്യത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിൽ അവലോകനയോഗം ചേർന്നു. മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, ഡോ. കെ. ടി. ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.Body:

ജില്ലയിൽ രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ഒരു സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രണ്ടു സംഘത്തിന്റെ കൂടി പ്രവർത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായും ഉടനെ അത് ലഭ്യമാവുമെന്നും മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചു
ജില്ലയിൽ മഴക്കെടുതിയിൽ ഒമ്പത് പേർ ഇതിനകം മരണമടഞ്ഞു. നിലവിൽ 82 ക്യാമ്പുകളിലായി 12000 ത്തിലധികം പേർ താമസിക്കുന്നതായും മന്ത്രി പറഞ്ഞു. നിലമ്പൂർ, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലാണ് ക്യാമ്പുകളിൽ ഏറെയും തുറന്നിട്ടുള്ളത്, കൂടാതെ കൊണ്ടോട്ടി, ഏറനാട്, തിരൂർ, പൊന്നാനി താലൂക്കുകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ജനങ്ങളെ പരിഭ്രാന്തരാക്കാൻ ശ്രമിക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം മന്ത്രിമാർ അഭ്യർത്ഥിച്ചു. മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്നും നഷ്ട പരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആസ്ഥാനത്ത് ജില്ലാ കലക്ടർ ജാഫർ മാലികിന്റെയും നിലമ്പൂരിലെ ദുരന്ത സ്ഥലത്ത് ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീമിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നു വരുന്നത്. കഴിഞ്ഞ പ്രളയത്തിനേക്കാളും മോശമായ അവസ്ഥയാണ് ജില്ലക്ക് ഇക്കുറി ഉണ്ടായിട്ടുള്ളത്. തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ നിന്നും വെള്ളമെത്തിയതോടെ ചാലിയാർ കരകവിയാനിടയായി. മത്സ്യ ബന്ധന ബോട്ടുകളും അഗ്നിശമനാ ടീമുകളും കൂടാതെ പോലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ രംഗത്തുണ്ട്. കൂടാതെ എൻ ഡി ആർ എഫിന്റെ ഒരു ടീമും രക്ഷാപ്രവർത്തനത്തിനുണ്ട്. വൈകാതെ രണ്ട് ടീമുകൾ കൂടി രംഗത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. സൈന്യത്തിന്റെ സേവനവും ഉടൻ ലഭ്യമാകും.
Byte

എയർ ലിഫ്റ്റിംഗ് ഒരുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായും കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് ഒറ്റപ്പെട്ട മേഖലകളിൽ ഭക്ഷണപ്പൊതികളുടെ വിതരണമെങ്കിലും ഇതു വഴി നടത്താനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
കോളനികളിലാണ് പലരും കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മാറ്റിപ്പാർപ്പിക്കാനായെത്തിയ ഉദ്യോഗസ്ഥരോട് പല കോളനി വാസികളും നിസ്സഹകരിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.

യോഗത്തിൽ ജില്ലാ കളക്ടർ ജാഫർ മലിക്, അസിസ്റ്റന്റ് കളക്ടർ രാജീവ്‌ കുമാർ ചൗധരി, എ.ഡി.എം എൻ. എം. മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ ഡോ. ജെ. ഒ. അരുൺ, പി. എ. അബ്ദുസലാം, ജില്ലാ ആസൂത്രണ സമിതി അംഗം ഇ. എൻ. മോഹൻദാസ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തുConclusion:Etv bharat malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.