മലപ്പുറം : തിരുവാലി കോട്ടാലയിൽ വീട് നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ചു. പശ്‌ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി സമീറാ(26)ര്‍ സംഭവസ്ഥലത്തുവച്ചാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊൽക്കത്ത സ്വദേശി സാബിറി(33)ന് പരിക്കേറ്റു.
ALSO READ: മുട്ടില്‍ മരംമുറിക്കേസിലെ ധര്‍മ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍
ഇയാളെ എടവണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് അപകടം. കോട്ടാല സ്വദേശിയുടെ പുതിയ വീടിന്‍റെ നിര്‍മാണത്തിനിടെയായിരുന്നു സംഭവം.
രണ്ടാം നിലയുടെ ചുമരിന്‍റെ തേപ്പുപണി നടക്കുന്നതിനിടെ ചവിട്ടി നിന്ന സ്ലാബ് തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റയാള്‍ അപകട നില തരണം ചെയ്‌തു.