മലപ്പുറം: സ്വകാര്യ വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും ജി.പി.എസ് സംവിധാനം ഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ സംസ്ഥാന സർക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് വ്യാപക പരാതി. 2018 നവംബറിൽ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച 'നിർഭയ' സംഭവത്തിനു ശേഷമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കണമെന്ന് ഉത്തരവിറക്കിയത്.
കേന്ദ്ര ഗവൺമെന്‍റിന്‍റെ പദ്ധതി സംസ്ഥാന പദ്ധതിയായ സുരക്ഷാ മിത്രയുടെ കീഴിൽ നടപ്പാക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ സ്കൂൾ വാഹനങ്ങളിൽ ആയിരുന്നു ജി.പി.എസ് ഘടിപ്പിക്കാനുള്ള തീരുമാനം. എന്നാൽ ജി.പി.എസ് സംവിധാനം പ്രാബല്യത്തില്‍ വന്നിട്ടുണ്ടോയെന്നറിയാനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തിലില്ല. ഇത് പരിശോധിക്കാനുള്ള നടപടികളും നടക്കുന്നില്ല.
സമയബന്ധിതമായി പദ്ധതി നടപ്പാക്കാൻ ഗതാഗത കമ്മീഷണർ, ആർ.ടി.ഒ , ജോയിൻ ആർ.ടി.ഒ തലങ്ങളിൽ നിന്ന് നിർദേശം നൽകിയാല്‍ മാത്രമേ പരിഹാരമാകൂ. ജി.പിഎ.സ് ഘടിപ്പിക്കാനുള്ള സമയ പരിധി ഈ മാസം 30 വരെ നീട്ടി എന്നും അതിനു ശേഷം പരിശോധന നടത്താനാണ് തീരുമാനമെന്നുമാണ് ഗതാഗത വകുപ്പിന്‍റെ നിലപാട്.