ETV Bharat / state

ആദിവാസി കുടുംബങ്ങൾക്ക് നിർമിച്ച് നൽകിയ വീടുകൾ കാടുകയറി നശിക്കുന്നു - latest malayalam local news

പന്തീരായിരം വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായത് മൂലം ജീവൻ ഭയന്നാണ് ആദിവാസികൾ താമസം ഉപേക്ഷിച്ചതെന്നാണ് സൂചന. ജനവാസ കേന്ദ്രങ്ങളിൽ തന്നെ കുറഞ്ഞ വിലക്ക് ഭൂമി ലഭിക്കുമായിരുന്ന സമയത്താണ് രാഷ്ട്രീയ ഇടപെടൽ മൂലം ഇവിടെ സ്ഥലം വാങ്ങിയതെന്നും ആക്ഷേപമുണ്ട്.

ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ നിർമ്മിച്ച് നൽകിയ വീടുകൾ കാടുകയറി നശിക്കുന്നു
author img

By

Published : Nov 6, 2019, 10:06 AM IST

Updated : Nov 6, 2019, 10:45 AM IST

മലപ്പുറം: ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം എച്ച്. ബ്ലോക്കിലാണ് ആൾ താമസമില്ലാതെ എട്ട് വീടുകൾ കാടുമൂടി നശിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് സ്ഥലപരിമിതി മൂലം കഷ്ടപ്പെടുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. ഇതെ തുടർന്ന് വിവിധ സ്ഥല ഉടമകൾ ഭൂമി വില്‍ക്കാനുള്ള സന്നദ്ധത ജില്ലാ കലക്ടറെ അറിയിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി ഏക്കറിന് 35 ലക്ഷം രൂപക്ക് ഭൂമി വാങ്ങി. പിന്നീട് സർക്കാർ സഹായത്തോടെയാണ് ഇവിടെ വീടുകള്‍ വച്ച് നല്‍കിയത്.

എന്നാൽ ആദിവാസി കുടുംബങ്ങൾ ഈ വീടുകൾ ഉപേക്ഷിച്ച് പഴയ ഊരുകളിലേക്ക് മടങ്ങുകയായിരുന്നു. ആദിവാസി കുടുംബങ്ങളെ തിരികെ കൊണ്ടുവരാൻ അധികൃതർ തയാറാകാത്തതിനാൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച എട്ട് വീടുകൾ കാടുകയറി നശിക്കുകയാണ്. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുകയാണ്. അതേസമയം, പന്തീരായിരം വനത്തോട് ചേർന്ന് കിടക്കുന്ന ഇവിടെ കാട്ടാന ശല്യം രൂക്ഷമായത് മൂലം ജീവൻ ഭയന്നാണ് ആദിവാസികൾ താമസം ഉപേക്ഷിച്ചതെന്നും സൂചനകളുണ്ട്. ആദിവാസി കുടുംബങ്ങൾക്ക് ജനവാസ കേന്ദ്രങ്ങളിൽ തന്നെ കുറഞ്ഞ വിലക്ക് ഭൂമി ലഭിക്കുമായിരുന്ന സമയത്താണ് രാഷ്ട്രീയ ഇടപെടൽ മൂലം ഇവിടെ സ്ഥലം വാങ്ങിയതെന്നും ആക്ഷേപമുണ്ട്.

Intro:Body:

ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ നിർമ്മിച്ചു നൽകിയ വീടുകൾ കാടുകയറി നശിക്കുന്നു, 

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം എച്ച്. ബ്ലോക്കിലാണ് ആൾ താമസമില്ലാതെ 8 വീടുകൾ കാടുമൂടി നശിക്കുന്നത്., കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് സ്ഥലപരിമിതി മൂലം കഷ്ടപ്പെടുന്ന ആദിവാസി കുടുംബങ്ങളെ വീട് വെച്ച് താമസിപ്പിക്കാൻ തീരുമാനിച്ചത്, ഇതെ തുടർന്ന് വിവിധ സ്ഥല ഉടമകൾ ജില്ലാ കലക്ടർക്ക് ഭൂമി വിൽപ്പനക്ക് സന്നദ്ധ അറിയിക്കുകയും, നിലമ്പൂർ തഹസിൽദാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും, ഏക്കറിന് 35 ലക്ഷം രൂപയോളം നൽകി വാങ്ങുകയും ചെയ്യതഭൂമിയാണ്, ഇവിടെ സർക്കാർ സഹായതോടെ വീടുകൾ നിർമ്മിച്ചു നൽകുകയും ചെയ്യതു, എന്നാൽ ആദിവാസി കുടുംബങ്ങൾ പഴയ ഊരുകളിലേക്ക് മടങ്ങി, എന്നാൽ ആദിവാസി കുടുംബങ്ങളെ വീടുകളിലേക്ക് മടക്കി കൊണ്ടുവരാൻ അധികൃതർ തയാറാകാത്തതിനാൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച 8 വീടുകൾ കാടുകയറി നശിക്കുകയാണ്,, രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുകയാണ്, പന്തീരായിരം വനത്തോട് ചേർന്ന് കിടക്കുന്ന ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ് ജീവൻ ഭയന്നാണ് ആദിവാസികൾ താമസം ഉപേക്ഷിച്ചതെന്നും സൂചന, ആദിവാസി കുടുംബങ്ങൾക്ക് ജനവാസ കേന്ദ്രങ്ങളിൽ തന്നെ കുറഞ്ഞ വിലക്ക് ഭൂമി ലഭിക്കാനുണ്ടായിരുന്ന സമയത്താണ് രാഷ്ട്രീയ ഇടപെടൽ മൂലം ഇവിടെ സ്ഥലം വാങ്ങിയത്

Conclusion:
Last Updated : Nov 6, 2019, 10:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.