ETV Bharat / state

കരിപ്പൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

author img

By

Published : Mar 21, 2021, 2:21 PM IST

മലപ്പുറം കോടൂർ സ്വദേശി നെച്ചിക്കണ്ടൻ സുഹൈബിൽ നിന്നാണ് സ്വർണം പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലുള്ള മൂന്ന് പാക്കറ്റുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം

Gold worth Rs 40 lakh seized in Karipur  Gold worth Rs 40 lakh seized  സ്വർണം പിടികൂടി  കരിപ്പൂരിൽ 40ലക്ഷത്തോളം രൂപയുടെ സ്വർണം പിടികൂടി
സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ 40 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. 648.5 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്. ഫ്ലൈ ദുബായുടെ വിമാനത്തിൽ എത്തിയ മലപ്പുറം കോടൂർ സ്വദേശി നെച്ചിക്കണ്ടൻ സുഹൈബിൽ നിന്നാണ് സ്വർണം പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലുള്ള മൂന്ന് പാക്കറ്റുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം പിടികൂടിയത്.

അതേസമയം, തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ സംഘം പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് സ്വർണം കടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.