മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 73.50 ലക്ഷം രൂപയുടെ 1509 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി. ദുബായിൽ നിന്നെത്തിയ കാസര്‍കോട് സ്വദേശി അനിൽ കുടുലുവിൽ നിന്നാണ് ഹാന്‍ഡ് ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മിശ്രിത രൂപത്തിലുള്ള സ്വർണം പിടികൂടിയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരണിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സൂപ്രണ്ടുമാരായ സുധീർ കെ, ഐസക് വർഗീസ്, ഉമാദേവി എം തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
കരിപ്പൂരില്‍ 73.50 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി - gold smuggling in karipur news
മിശ്രിത രൂപത്തിലുള്ള സ്വർണം പിടികൂടിയത് ദുബായിൽ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും