മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒമ്പത് കിലോ സ്വർണം മിശ്രിതം ഡയറക്‌ടർ റവന്യൂ ഇന്‍റലിജൻസ് വിഭാഗം പിടികൂടി. സംഭവത്തിൽ ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിന്‍റെ കാബിൻ ക്രൂ ഉൾപ്പെടെ അഞ്ച് പേർ ഡയറക്ടർ റവന്യൂ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ പിടിയിൽ. വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് സംഭവം. എയർ ഇന്ത്യ വിമാനത്തിന്‍റെ ക്യാബിൻ ക്രൂ അരയിൽ ബെൽറ്റ് രൂപത്തിലും ബാക്കി നാല് പേർ രഹസ്യഭാഗത്ത് ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. നാലുപേരും ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ്. മിശ്രിതം ഇത് സ്വർണ രൂപത്തിലേക്ക് മാറ്റുമ്പോൾ 7.5 കിലോയായി മാറും. ഇതിന് രാജ്യാന്തര മാർക്കറ്റിൽ നാലു കോടി രൂപക്ക് അടുത്ത് വിലവരുമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടില്ല. പിടികൂടിയ അഞ്ചുപേരെയും ഡിആർഐ ഉദ്യോഗസ്ഥർ കോഴിക്കോട്ടെ ഓഫീസിലേക്ക് കൊണ്ടുപോയി.
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്; നാല് കോടിയുടെ സ്വര്‍ണമിശ്രിതം പിടികൂടി - dri action news
ഒമ്പത് കിലോ സ്വര്‍ണ മിശ്രിതവുമായി എയർ ഇന്ത്യ വിമാനത്തിന്‍റെ കാബിൻ ക്രൂ ഉൾപ്പെടെ അഞ്ച് പേർ ഡയറക്ടർ റവന്യൂ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ പിടിയിലായി