ETV Bharat / state

മുക്കുപണ്ടം പണയം വച്ച്‌ തട്ടിപ്പ്‌; നാല് പേർ അറസ്റ്റില്‍

author img

By

Published : Dec 17, 2019, 7:56 PM IST

വര്‍ഷാവസാനം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ബാങ്ക് അധികൃതര്‍ സ്വര്‍ണാഭരണങ്ങള്‍ വീണ്ടും പരിശോധിച്ചത്

gold loan fraud in kuttippuram  കുറ്റിപ്പുറത്ത് മുക്കുപണ്ടം പണയം വച്ച്‌ തട്ടിപ്പ്‌  കേരള ഗ്രാമീൺ ബാങ്ക് ശാഖ
പണയം

മലപ്പുറം: തവനൂർ മറവഞ്ചേരി കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വച്ച്‌ പണം തട്ടിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. പതിനാറര ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. മറവഞ്ചേരി സ്വദേശികളായ ഹരിദാസ്, അശോകൻ, ചന്ദ്രൻ, ശ്രീജിത്ത്‌ എന്നിവരെയാണ് കുറ്റിപ്പുറം സിഐ പി.വി രമേശും സംഘവും അറസ്റ്റ് ചെയ്തത്.

കുറ്റിപ്പുറത്ത് മുക്കുപണ്ടം പണയം വച്ച്‌ തട്ടിപ്പ്‌

മാസങ്ങൾക്ക്‌ മുമ്പ് നാല്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയാണ്‌ പ്രതികൾ തട്ടിപ്പ്‌ നടത്തിയത്‌. ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ കൂടിയായ ഹരിദാസ്‌ ഇതിന്‌ സഹായം നല്‍കി. ബാങ്ക്‌ അധികൃതർ വർഷാവസാനം നടത്തുന്ന സ്വർണ ഉരുപ്പടി പരിശോധനയിൽ സംശയം തോന്നിയതിനെ തുടര്‍ന്ന് ആഭരണങ്ങള്‍ വിശദമായ പരിശോധക്ക് വിധേയമാക്കി. വിശദമായ പരിശോധനയിൽ വ്യാജ ആഭരണങ്ങളാണെന്ന്‌ തെളിഞ്ഞു. തുടർന്ന് ബാങ്ക് മാനേജർ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ റിമാൻഡ്‌ ചെയ്‌തു.

Intro:കുറ്റിപ്പുറത്ത് ബങ്കിൽ മുക്കുപണ്ടം പണയംവച്ച്‌ തട്ടിപ്പ്‌: 4 പേർ അറസ്‌റ്റിൽBody:ബാങ്കിലെ താൽക്കാലിക ജീവനക്കാരൻകൂടിയായ ഹരിദാസ്‌ ഇതിന്‌ സഹായിച്ചുConclusion:തവനൂർ മറവഞ്ചേരി കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയംവച്ച്‌ പതിനാറര ലക്ഷം രൂപ കൈക്കലാക്കിയ കേസിൽ നാലു പേർ അറസ്റ്റിൽ. മറവഞ്ചേരി സ്വദേശികളായ പൊറ്റെക്കാട്ട് പള്ളിയാലിൽ ഹരിദാസ്, പുറയാത്ത വളപ്പിൽ അശോകൻ, തപ്പിയത്‌ പറമ്പിൽ ചന്ദ്രൻ, നാലുകാണ്ഡത്തിൽ ശ്രീജിത്ത്‌ എന്നിവരെയാണ് കുറ്റിപ്പുറം സിഐ പി വി രമേശും സംഘവും അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക്‌ മുൻപ്‌ നാല്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയാണ്‌ പ്രതികൾ തട്ടിപ്പ്‌ നടത്തിയത്‌. ബാങ്കിലെ താൽക്കാലിക ജീവനക്കാരൻകൂടിയായ ഹരിദാസ്‌ ഇതിന്‌ സഹായിച്ചു. ബാങ്ക്‌ അധികൃതർ വർഷത്തിൽ നടത്തുന്ന സ്വർണ ഉരുപ്പടി പരിശോധനയിൽ സംശയമുണ്ടായതാണ്‌ പ്രതികൾക്ക്‌ വിനയായത്‌. വിശദ പരിശോധനയിൽ വ്യാജ ആഭരണങ്ങളാണെന്ന്‌ തെളിഞ്ഞു. തുടർന്ന് ബാങ്ക് മാനേജർ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ പൊലീസ്‌ ബാങ്കിലെത്തി പരിശോധന നടത്തുന്നതിന് അധികൃതർ സമയപരിധി വച്ചത് തട്ടിപ്പ് ഒതുക്കിത്തീർക്കാനാണെന്ന്‌ ആക്ഷേപം ഉയർന്നിരുന്നു. പ്രതികളെ കോടതി റിമാൻഡ്‌ ചെയ്‌തു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.