ETV Bharat / state

ഇന്ത്യ കുടുംബ ബന്ധങ്ങളാൽ സമ്പന്നമെന്ന് ജര്‍മന്‍ പുരോഹിതന്‍

ഫാ. മിഖായേല്‍ സ്‌റ്റോര്‍കിന്‍റെ നേതൃത്വത്തില്‍ പിരിച്ചെടുത്ത പണം ഉപയോഗിച്ച് കവളപ്പാറയില്‍ ഏഴ്‌ കുടുംബങ്ങള്‍ക്ക് 70 സെന്‍റ് സ്ഥലം വാങ്ങി നല്‍കി

author img

By

Published : Dec 22, 2019, 11:53 PM IST

ഇന്ത്യ കുടുംബ ബന്ധങ്ങളാൽ സമ്പന്നമെന്ന് ജര്‍മന്‍ പുരോഹിതന്‍  ഫാ. മിഖായേല്‍ സ്‌റ്റോര്‍ക്  റോട്ടന്‍ബര്‍ഗ് സ്റ്റട്ട്ഗാര്‍ട്ട് രൂപത  german priest said that Indian culture is rich with family relations  mikhael stork  german priest  malappuram news  മലപ്പുറം നിലമ്പൂർ
ഇന്ത്യ കുടുംബ ബന്ധങ്ങളാൽ സമ്പന്നമെന്ന് ജര്‍മന്‍ പുരോഹിതന്‍

മലപ്പുറം: ഇന്ത്യ കുടുംബ ബന്ധങ്ങളാൽ സമ്പന്നമാണെന്ന് ജര്‍മന്‍ പുരോഹിതന്‍ ഫാ. മിഖായേല്‍ സ്‌റ്റോര്‍ക്. ജര്‍മനിയിലെ റോട്ടന്‍ബര്‍ഗ് സ്റ്റട്ട്ഗാര്‍ട്ട് രൂപതയിലെ പുരോഹിതനായ മിഖായേല്‍ ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ ഇടവകയിലെ വികാരിയും സുഹൃത്തുമായ ഫാ. ഡോമിനിക് വളകൊടിയിലിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു.

ഇന്ത്യ കുടുംബ ബന്ധങ്ങളാൽ സമ്പന്നമെന്ന് ജര്‍മന്‍ പുരോഹിതന്‍

ഇടവകയിലെ ഇരുനൂറോളം വീടുകളിൽ മിഖായേല്‍ സന്ദര്‍ശനം നടത്തി. ഫാ. മിഖായേല്‍ സ്‌റ്റോര്‍കിന്‍റെ നേതൃത്വത്തില്‍ പിരിച്ചെടുത്ത പണം ഉപയോഗിച്ച് കവളപ്പാറയില്‍ ഏഴ്‌ കുടുംബങ്ങള്‍ക്ക് 70 സെന്‍റ് സ്ഥലം വാങ്ങി നല്‍കി. ജര്‍മനിയിലെ വിവിധ ഇടവകകളില്‍ നിന്നാണ് പണം സ്വരൂപിച്ചത്.രണ്ട് കുടുംബങ്ങള്‍ക്കുള്ള വീടുകൾ നിര്‍മിച്ച് വരികയാണ്.

Intro:ഇന്ത്യയുടെ കുടുംബ ബന്ധങ്ങളെ പ്രകീര്‍ത്തിച്ച് ജര്‍മന്‍ പുരോഹിതന്‍
ഇത്തവണ ക്രിസ്മസ് കേരളത്തില്‍
ഇടിവണ്ണ ഇടവകയിലെ കുട്ടികളുമായി ക്രിസ്മസ് സന്ദേശം പങ്കുവെക്കുന്ന ഫാ. മിഖായേല്‍ സ്‌റ്റോര്‍ക്
Byt. ഫാ. മിഖായേല്‍ സ്‌റ്റോര്‍ക്Body:ഇന്ത്യയുടെ കുടുംബ ബന്ധങ്ങളെ പ്രകീര്‍ത്തിച്ച് ജര്‍മന്‍ പുരോഹിതന്‍
ഇത്തവണ ക്രിസ്മസ് കേരളത്തില്‍
ഇടിവണ്ണ ഇടവകയിലെ കുട്ടികളുമായി ക്രിസ്മസ് സന്ദേശം പങ്കുവെക്കുന്ന ഫാ. മിഖായേല്‍ സ്‌റ്റോര്‍ക്
നിലമ്പൂര്‍: ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും കുടുംബ ബന്ധങ്ങള്‍ സമ്പന്നമാണെന്ന് ജര്‍മന്‍ പുരോഹിതന്‍ ഫാ. മിഖായേല്‍ സ്‌റ്റോര്‍ക് അഭിപ്രായപ്പെട്ടു. ജര്‍മനിയിലെ റോട്ടന്‍ബര്‍ഗ് സ്റ്റട്ട്ഗാര്‍ട്ട് രൂപതയിലെ പുരോഹിതനായ മിഖായേല്‍ ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ ഇടവകയിലെ വികാരിയും സുഹൃത്തുമായ ഫാ. ഡോമിനിക് വളകൊടിയിലിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇന്ത്യയില്‍. ഇടിവണ്ണ ഇടവകയിലെ ഇരുനൂറോളം വീടുകളിലും ഇതിനിടെ ഫാദര്‍ സന്ദര്‍ശനം നടത്തിയാണ് കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്. എല്ലാ വീടുകളില്‍ നിന്നുമുള്ള കേരളത്തനിമയുള്ള ഭക്ഷണം ആസ്വദിക്കുകയും ചെയ്തു. കേരളത്തിന്റെ തനത് ഭക്ഷണങ്ങളായ അപ്പവും സ്റ്റിയൂവും ചപ്പാത്തിയും കറികളും ഏറെ ഇഷ്ടമായെങ്കിലും എരിവാണ് ഭക്ഷണത്തിലെ വില്ലന്‍.
കവളപ്പാറയില്‍ സന്ദര്‍ശനം നടത്തിയ ഫാദര്‍ കവളപ്പാറ സംഭവം തന്നെ ഞെട്ടിച്ചതായും അഭിപ്രായപ്പെട്ടു. കവളപ്പാറയില്‍ ഏഴു കുടുംബങ്ങള്‍ക്ക് 70 സെന്റ് സ്ഥലം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജര്‍മനിയിലെ വിവിധ ഇടവകകളില്‍ പിരിവു നടത്തി നേടിയ പണമുപയോഗിച്ച് വാങ്ങി നല്‍കി. കൂടാതെ രണ്ട് കുടുംബങ്ങള്‍ക്കുള്ള വീടുകളും നിര്‍മിച്ചു വരുന്നു. ജര്‍മനിയിലേയും ഇന്ത്യയിലേയും കാലാവസ്ഥ വിത്യാസമാണ് അദ്ദേഹത്തിന് തീരെ പിടിക്കാത്തത്. സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്മസ് ആംശംസകളും അദ്ദേഹം ഇന്ത്യാക്കാര്‍ക്കയി നല്‍കി. ക്രിസ്മസിന്റെ നാലാഴ്ച മുന്‍പ് തന്നെ ജര്‍മനിയില്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ കാണാന്‍ തുടങ്ങും. മെഴുകുതിരികളുടെ വെള്ളിവെളിച്ചത്തിലാണ് ആഘോഷങ്ങള്‍ നടത്തുക. ഇവിടെയുള്ള അത്ര ആളുകളെ അവിടെ പള്ളിയില്‍ കാണാന്‍ കഴിയില്ല. ജര്‍മനിയിലെ മൊത്തം ക്രിസ്ത്യന്‍ ജനസംഖ്യയുടെ പത്തു ശതമാനം മാത്രമാണ് പള്ളികളിലെത്തുന്നത്.Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.