ETV Bharat / state

മലപ്പുറത്ത് അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി - മലപ്പുറം കുറ്റകൃത്യ വാർത്തകൾ

കഞ്ചാവ് വിറ്റ വകയിൽ ഉണ്ടായിരുന്ന 75,000 രൂപയും ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തു

malappuram ganja seized  malappuram crime news  malappuram ganja news  മലപ്പുറം കഞ്ചാവ് വേട്ട  മലപ്പുറം കുറ്റകൃത്യ വാർത്തകൾ  മലപ്പുറം കഞ്ചാവ് വാർത്തകൾ
മലപ്പുറത്ത് അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി
author img

By

Published : Jan 18, 2021, 10:08 AM IST

മലപ്പുറം: തിരൂരിൽ വൻ കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കുറക്കത്താണി സ്വദേശിയായ കല്ലൻ ഇബ്രാഹീം എന്ന ഇബ്രാഹിമിനെ എക്സൈസ് പിടികൂടി. കോട്ട്കല്ലിങ്ങൽ ഭാഗത്ത് പ്രവർത്തിക്കുന്ന നാലകത്ത് ലോഡ്‌ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിൽപ്പന നടത്തി വരികയായിരുന്നു ഇയാള്‍ . ലോഡ്‌ജി മുറിയിലും ലോഡ്‌ജിന് മുൻവശം നിർത്തിയിട്ടിരുന്ന കാറിലുമായി സൂക്ഷിച്ചിരുന്ന 50 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് അൻപത് ലക്ഷം രൂപയോളം അന്താരാഷ്ട്ര വിപണിയിൽ മതിപ്പ് വില കണക്കാക്കുന്നു. കൂടാതെ കഞ്ചാവ് വിറ്റ വകയിൽ ലഭിച്ച 75,000 രൂപയും കണ്ടെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.