ETV Bharat / state

മലപ്പുറത്ത് 25 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ - malappuram excise

സൈഫുദ്ദീൻ, പി. ജിൽസൻ, സൽമാൻ ഫായിസ് എന്നിവരാണ് പിടിയിലായത്

ganja seized from malappuram  കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ  മലപ്പുറം കഞ്ചാവ്  malappuram ganja  malappuram excise  മലപ്പുറം എക്‌സൈസ്
മലപ്പുറത്ത് 25 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
author img

By

Published : Dec 14, 2020, 7:13 PM IST

മലപ്പുറം: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് പേരെ എക്‌സൈസ് പിടികൂടി. കാളികാവ് സ്വദേശി സൈഫുദ്ദീൻ, കാസർകോട് സ്വദേശി പി. ജിൽസൻ, പൂക്കോട്ടു പാടം സ്വദേശി സൽമാൻ ഫായിസ് എന്നിവരാണ് പിടിയിലായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാഹന പരിശോധനയിൽ കൈ കാണിച്ചെങ്കിലും കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം വാഹനം പിന്തുടർന്ന് മൂന്ന് പേരെയും പിടികൂടി. ഇവരില്‍ നിന്ന് 25 കിലോ കഞ്ചാവ് പിടികൂടി.

മലപ്പുറത്ത് 25 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കഴിഞ്ഞ ആറ് മാസമായി അമരമ്പലത്ത് ഒരു ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് ഇവർ കഞ്ചാവ് വിൽപന നടത്തി വരികയായിരുന്നുവെന്ന് എക്സൈസ് ഇൻസ്പെക്‌ടർ എം.ഒ വിനോദ് പറഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ഇവരുടെ പതിവ്. എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇവർ നീരിക്ഷണത്തിലായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.