മലപ്പുറം: സർവോദയ മേളയുടെ ഭാഗമായി തവനൂര്‍ കേളപ്പജി ഭവനത്തിൽ ഗാന്ധിവര സംഘടിപ്പിച്ചു. കേളപ്പജി കാർഷിക കോളജിലെ വിദ്യാർഥികളും സര്‍വോദയ മേള കമ്മിറ്റി ഭാരവാഹികളും ക്യാൻവാസിൽ ഗാന്ധി ചിത്രങ്ങൾ വരയ്ക്കുകയും ഗാന്ധിവചനങ്ങൾ എഴുതുകയും ചെയ്‌തു. കേളപ്പജി കാർഷിക കോളജിലെ വിദ്യാർഥിനിയും ചിത്രകാരിയുമായ രഞ്ജിഷ രാമനാഥ് ഗാന്ധിജിയുടെ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്‌തു. നാളെ വൈകിട്ട് നടക്കുന്ന പ്രദര്‍ശനത്തോടെ തിരുന്നാവായ സർവോദയ മേളയ്ക്ക് തുടക്കമാകും. മേളയുടെ ഉദ്‌ഘാടനം മന്ത്രി കെ.ടി ജലീൽ നിർവഹിക്കും.
സർവോദയ മേളയുടെ ഭാഗമായി ഗാന്ധിവര സംഘടിപ്പിച്ചു - Sarvodaya Fair
കേളപ്പജി കാർഷിക കോളജിലെ വിദ്യാർഥികളും സര്‍വോദയ മേള കമ്മിറ്റി ഭാരവാഹികളും ക്യാൻവാസിൽ ഗാന്ധിജി ചിത്രങ്ങൾ വരയ്ക്കുകയും ഗാന്ധിവചനങ്ങൾ എഴുതുകയും ചെയ്‌തു
![സർവോദയ മേളയുടെ ഭാഗമായി ഗാന്ധിവര സംഘടിപ്പിച്ചു സർവോദയ മേള ഗാന്ധിവര കേളപ്പജി കാർഷിക കോളജ് തവനൂര്‍ കേളപ്പജി ഭവനം Gandhivara Sarvodaya Fair malappuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6008233-977-6008233-1581181087138.jpg?imwidth=3840)