ETV Bharat / state

നാലാംക്ലാസുകാരി ഇഷലിന്‍റെ കളി കോഡിങ്ങില്‍, ഇതിനകം രൂപകല്‍പ്പന ചെയ്തത് 60 ആപ്പുകള്‍ - malappuram

കോഡിങ് പരിചയപ്പെടുത്തിയത് മാതാവ്. ആപ്പുകള്‍ക്ക് ആവശ്യമായ ചിത്രങ്ങള്‍ വരയ്ക്കുന്നതും ഇഷല്‍.

game app created girl  nilambur  game app malappuram  ഗെയിം ആപ്പ് നിർമിച്ച് ഇഷൽ  ഇഷൽ  ishal  നിലമ്പൂർ  മലപ്പുറം  malappuram  ഗെയിം ആപ്പ്
ഗെയിം ആപ്പുകളും വെബ്‌സൈറ്റുകളും നിർമിച്ച് കുട്ടിത്താരം ഇഷൽ
author img

By

Published : Jun 29, 2021, 2:51 PM IST

മലപ്പുറം : കുട്ടികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നത് രക്ഷിതാക്കൾക്ക് തലവേദനയാകാറുണ്ട്. എന്നാല്‍ ഫോണിലും കമ്പ്യൂട്ടറിലും ഫലപ്രദമായി സമയം വിനിയോഗിച്ച് സാങ്കേതികവിദ്യ രംഗത്ത് തന്‍റേതായ ഇടം കണ്ടെത്തുകയാണ് മലപ്പുറത്തുകാരി ഇഷല്‍.

ഗെയിം ആപ്പുകളും വെബ്‌സൈറ്റുകളും രൂപകല്‍പ്പന ചെയ്താണ് നിലമ്പൂര്‍ സ്വദേശിയായ ഈ നാലാം ക്ലാസുകാരി ശ്രദ്ധയാകര്‍ഷിക്കുന്നത്. ഷാഹിദ് - ആയിഷ സമീഹ ദമ്പതികളുടെ മൂത്ത മകളാണ് ഇഷൽ. മാതാപിതാക്കൾ വിദ്യാഭ്യാസ രംഗത്ത് സ്വന്തമായി സംരംഭമുള്ളവരാണ്.

READ ALSO: കൊവിഡ് തരംഗത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ കേരളം

ആയിഷയാണ് കോഡിങ്ങിനെക്കുറിച്ച് ഇഷലിന് പരിചയപ്പെടുത്തുന്നത്. മാതാപിതാക്കളെപ്പോലെ തന്‍റെയും മേഖല ഇതാണെന്ന് ഇഷൽ തിരിച്ചറിഞ്ഞു. ഗൂഗിള്‍ വഴി സൗജന്യ ആപ്ലിക്കേഷന്‍ ഡവലപ്പ്മെന്‍റ് പ്ലാറ്റ്‌ഫോം വഴിയാണ് ഇഷൽ ഗെയിമടക്കമുള്ളവ വികസിപ്പിക്കുന്നത്.

ഗെയിം ആപ്പുകളും വെബ്‌സൈറ്റുകളും നിർമിച്ച് കുട്ടിത്താരം ഇഷൽ

ഇതിനകം ഗെയിമടക്കം 60 ആപ്പുകൾ ഈ കൊച്ചു മിടുക്കി നിർമിച്ചിട്ടുണ്ട്. ഗെയിമുകളുടെയും മറ്റ്‌ ആപ്പുകളുടെയും പശ്ചാത്തലത്തില്‍ ആവശ്യമായ ചിത്രങ്ങൾ വരയ്ക്കുന്നതും ഇഷൽ തന്നെ.

കോഡിങ്ങ് അടക്കം പക്വതയോടെയാണ് മകൾ ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നതെന്നും, അതിൽ അഭിമാനമുണ്ടെന്നും പിതാവ് ഷാഹിദ് പറയുന്നു. നിലമ്പൂർ പീവീസ് മോഡൽ സ്‌കൂളിലെ വിദ്യാർഥിയായ ഇഷൽ കരകൗശല നിർമാണത്തിലും മിടുക്കിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.