ETV Bharat / state

പിണറായി സർക്കാരിനെ ജനം കൈവിടില്ല; തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പങ്കുവെച്ച് ഗഫൂർ ലില്ലിസ്

തിരൂരിൽ ഇടതുപക്ഷ സ്ഥാനാർഥിയാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ഗഫൂർ ലില്ലിസ് പറഞ്ഞു. തിരൂരിന് പാഴായിപ്പോയ പത്ത് വർഷക്കാലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

ഗഫൂർ ലില്ലിസ് മലപ്പുറം സ്ഥാനാർഥി വാർത്ത  തിരൂർ ഇടതുപക്ഷം വാർത്ത  കേരളം തെരഞ്ഞെടുപ്പ് വാർത്ത 2021  നിയമസഭ തെരഞ്ഞെടുപ്പ് വാർത്ത  പിണറായി സർക്കാരിനെ ജനം കൈവിടില്ല ലില്ലിസ് വാർത്ത  പിണറായി സർക്കാരിനെ ജനം കൈവിടില്ല മലപ്പുറം വാർത്ത  മലപ്പുറം തെരഞ്ഞെടുപ്പ് വാർത്ത  ഗഫൂർ ലില്ലിസ് പുതിയ വാർത്ത  malappuram election 2021 news  malappuram election gafoor lillis latest news  gafoor lillis elction update news  gafoor lillis tirur ldf candidate news  malappuram election latest news
തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പങ്കുവെച്ച് ഗഫൂർ ലില്ലിസ്
author img

By

Published : Mar 10, 2021, 8:17 PM IST

Updated : Mar 10, 2021, 8:48 PM IST

മലപ്പുറം: പിണറായി സർക്കാരിനെ ജനങ്ങൾ ഒരിക്കലും കൈവിടില്ലെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അത് കാണാൻ കഴിയുമെന്നും ഗഫൂർ ലില്ലിസ്. തിരൂരിൽ ഇടതുപക്ഷ സ്ഥാനാർഥിയാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും ഗഫൂർ ലില്ലിസ് പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരൂരിന് പാഴായിപ്പോയ പത്ത് വർഷക്കാലം തിരിച്ചുപിടിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ഗഫൂർ ലില്ലിസ്

കേരളത്തിലെ മറ്റു ജില്ലകളിൽ വലിയ വികസനപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. അത്തരം വികസനപ്രവർത്തനങ്ങളൊന്നും തിരൂരിൽ കണ്ടിട്ടില്ല. തിരൂരിലെ ജനങ്ങൾക്ക് വേണ്ട രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ ഇവിടുത്തെ മുൻ എംഎൽഎക്കോ അവർക്ക് നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിനോ കഴിഞ്ഞിട്ടില്ല. അതിനാൽ ഇനിയുള്ള കാലം തിരൂരിന് പാഴായിപ്പോയ പത്ത് വർഷക്കാലം തിരിച്ചുപിടിക്കണമെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദമാക്കി.

പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ജനങ്ങളുടെ കൂടെ നിന്ന പിണറായി സർക്കാരിനെ ജനങ്ങൾ ഒരിക്കലും കൈവിടില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അത് നമുക്ക് കാണാൻ കഴിയുമെന്നും ഗഫൂർ ലില്ലിസ് കൂട്ടിച്ചേർത്തു.

Last Updated : Mar 10, 2021, 8:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.