മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വർണം മുഖംമൂടി ധാരികള്‍ കൊള്ളയടിച്ചു. വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം വിലവരുന്ന 900 ഗ്രാം സ്വർണമാണ് സംഘം കൈക്കലാക്കിയത്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിപ്പൂർ വിമാനത്താവളം വഴി എയർപോർട്ട് കസ്റ്റംസിനെ അതിവിദഗ്‌ധമായി വെട്ടിച്ച് കടത്തിയ സ്വര്‍ണമാണ് മറ്റൊരു സംഘം കൊള്ളയടിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഒമാൻ എയർവേയ്‌സിൽ കോഴിക്കോട് സ്വദേശിയായ ആൾ സ്വര്‍ണവുമായി എത്തിയത്. വിമാനത്താവളത്തിന് പുറത്തെത്തിയ ഉടന്‍ ഇയാൾ സ്വര്‍ണം മറ്റ് രണ്ട് പേര്‍ക്ക് കൈമാറി. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച കാറിനെ മറ്റൊരു സംഘം ആക്രമിച്ച് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കൊള്ളയടിച്ചു - karippur airport
വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം വിലവരുന്ന 900 ഗ്രാം സ്വർണമാണ് സംഘം കൈക്കലാക്കിയത്
![കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കൊള്ളയടിച്ചു കരിപ്പൂര്‍ വിമാനത്താവളം സ്വര്‍ണം കൊള്ളയടിച്ചു മലപ്പുറം വാര്‍ത്ത സ്വര്‍ണക്കടത്ത് gold smuggle karippur airport](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5840283-thumbnail-3x2-mpm.jpg?imwidth=3840)
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വർണം മുഖംമൂടി ധാരികള്‍ കൊള്ളയടിച്ചു. വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം വിലവരുന്ന 900 ഗ്രാം സ്വർണമാണ് സംഘം കൈക്കലാക്കിയത്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിപ്പൂർ വിമാനത്താവളം വഴി എയർപോർട്ട് കസ്റ്റംസിനെ അതിവിദഗ്‌ധമായി വെട്ടിച്ച് കടത്തിയ സ്വര്‍ണമാണ് മറ്റൊരു സംഘം കൊള്ളയടിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഒമാൻ എയർവേയ്‌സിൽ കോഴിക്കോട് സ്വദേശിയായ ആൾ സ്വര്‍ണവുമായി എത്തിയത്. വിമാനത്താവളത്തിന് പുറത്തെത്തിയ ഉടന്‍ ഇയാൾ സ്വര്‍ണം മറ്റ് രണ്ട് പേര്‍ക്ക് കൈമാറി. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച കാറിനെ മറ്റൊരു സംഘം ആക്രമിച്ച് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.
Body:
ഒമാൻ എയർവേയ്സിൽ കരിപ്പൂർ എയർപോർട്ട് വഴി വന്ന കോഴിക്കോട് സ്വദേശിയാണ് സ്വർണം തട്ടിയെടുത്തതായി കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയത്. ഇന്നലെ പുലർചേ എയർപോർട്ട് കസ്റ്റംസിനെ അതിവിദഗ്ദ്ധമായി വെട്ടിച്ച് കടത്തിയ 900 ഗ്രാം സ്വർണം കാരിയർ അതിന്റെ ഉടമകൾക്ക് നൽകി. ഇയാളെ
കൊണ്ടോട്ടി ബസ് സ്റ്റാന്റിൽ ഇറക്കിവിട്ട് മലപുറം ഭാഗത്തേക്ക് ചുവന്ന എത്തിയോസ് കാറിൽ പോകുന്ന സമയം മുസ്ലിയാരങ്ങാടി പെട്രോൾ പമ്പിന് സമീപം എത്തിയപോൾ പിന്നാലെയെത്തിയ ഇന്നോവ വിലങ്ങിട്ട് നിർത്തുകയായിരുന്നു. തുടർന്ന് സിനിമാ സ്റ്റെലിൽ ചാടിയിറങ്ങിയ മുഖം മൂടിധാരികൾ കാറിലുളള രണ്ട് പേരേയും അക്രമിച്ച് കീഴ്പെടുത്തി സ്വർണം കസറുകയായിരുന്നു. കാറിന്റെ ചില് അടിച്ചു തകർത്തു. ഇതോടെ ഇവർ കൊണ്ടോട്ടി പോലസിൽ പരാതി നൽകുകയായിരുന്നു. സി സി ടി വി അടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. കരിപ്പൂർ എയർപോർട്ട് വഴിയെത്തുന്ന സ്വർണം കവരാൻ ശ്രമിക്കുന്നത് ഇത് മൂന്നാമതാണ്.Conclusion:സ്വർണകടത്ത് സംഘത്തെ ആക്രമിച്ച് കൊണ്ടോട്ടിയിൽ സ്വർണം കവർന്നു.