ETV Bharat / state

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ - Friends arrested in youth murder case

സ്വർണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പണം വാങ്ങിയത് തിരിച്ചു ചോദിക്കുമോ എന്ന ആശങ്കയാണ് പ്രതികളെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത്

എടപ്പാൾ കിഴക്കേ വളപ്പിൽ ഇർഷാദ് കെ വി  സുഹൃത്തുക്കൾ കൊലപ്പെടുത്തി  മലപ്പുറം  Friends arrested in youth murder case  തിരൂർ പൊലീസ്
യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ
author img

By

Published : Jan 1, 2021, 10:24 PM IST

മലപ്പുറം: 2020 ജൂണ്‍ 11 മുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എടപ്പാൾ കിഴക്കേ വളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദ് കെ.വി(25)യെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (27) എന്നിവരെയാണ് തിരൂർ ഡിവൈഎസ്‌പി സുരേഷ് ബാബുവിന്‍റെ നേതൃത്യത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്.

ഇർഷാദിന്‍റെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സ്വർണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പണം വാങ്ങിയത് തിരിച്ചു ചോദിക്കുമോ എന്ന ആശങ്കയാണ് പ്രതികളെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചത്. സംഭവത്തില്‍ കൂടുതൽ തെളിവെടുപ്പ് നാളെ നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.