മലപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസില്‍ അതിഥി തൊഴിലാളികൾക്ക് വേണ്ടി കൊണ്ടുവന്ന ഭക്ഷ്യ ധാന്യങ്ങൾ മാസങ്ങളായി കെട്ടിക്കിടന്ന് നശിക്കുന്നു. 8000 കിലോ അരിയും 1200 കിലോയോളം മറ്റ് ധാന്യങ്ങളുമാണ് പഞ്ചായത്ത് ഓഫീസില്‍ കെട്ടിക്കിടക്കുന്നത്. ഒന്നരമാസമായി ഇവ വിതരണത്തിനായി എത്തിയിട്ട്. ഇനിയും ഇവ അതിഥി തൊഴിലാളികള്‍ക്കായി വിതരണം ചെയ്‌തില്ലെങ്കില്‍ നശിച്ചുപോകാന്‍ ഇടയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ പട്ടിക പ്രയോജനപ്പെടുത്തിയാണ് ഇവ വിതരണം ചെയ്യേണ്ടത്. ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ അടിയന്തര നടപടി ഉണ്ടാവണമെന്നാണ് ആവശ്യം ഉയരുന്നത്.
അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യധാന്യം കെട്ടികിടന്ന് നശിക്കുന്നു - കുറ്റിപ്പുറം പഞ്ചായത്ത് വാര്‍ത്ത
അതിഥി തൊഴിലാളികള്‍ക്കുള്ള 8000 കിലോ അരിയും 1200 കിലോയോളം മറ്റ് ധാന്യങ്ങളുമാണ് കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നത്