മലപ്പുറം: മുറിയില്‍ കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്‌സ് രക്ഷപെടുത്തി. ഒതുക്കുങ്ങൽ ആലിങ്ങൽ ഹൗസിൽ വികാസ് - നീതു ദമ്പതിമാരുടെ മകൾ രണ്ടു വയസുള്ള അൻവിക ആണ് മുറിക്കുള്ളിൽ കുടുങ്ങിയത്. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മുറിക്കുള്ളിൽ കയറിയ കുട്ടി വാതിൽ വലിച്ചടച്ചതോടെ പൂട്ട് വീഴുകയായിരുന്നു.
Also Read: ടീ ഷർട്ടില്‍ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ്, മുക്കത്ത് സംഗതി ഹിറ്റായി തുടങ്ങി
വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ വീട്ടുകാർ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം ഫയർ ഫോഴ്‌സ് സംഭവസ്ഥലത്തെത്തി ഡോർ ബ്രേക്കറിൻ്റെയും ക്രോ ബാറിന്‍റെയും സഹായത്തോടെ പൂട്ട് പൊളിച്ച് കുട്ടിയെ രക്ഷപെടുത്തി. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫിസർ ആർ.വി.സജികുമാറിന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.