മലപ്പുറം: ലോക്‌ഡൗൺ ദിനങ്ങളിൽ തെരുവ്നായകൾക്ക് ഭക്ഷണമെത്തിച്ച് എമർജെൻസി റെസ്ക്യൂ ഫോഴ്‌സ്. ബീഫും ചിക്കനും ചേർത്ത് ബിരിയാണി മോഡലിൽ തയ്യാറാക്കിയ ഭക്ഷണമാണ് 75ഓളം നായ്ക്കൾക്ക് നൽകിയത്. ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്താണ് ഭക്ഷണം നൽകിയത്.
കെ.എം അബ്‌ദുൾ മജീദ്, ഷഹബാൻ മമ്പാട്, കെ.പ്രകാശൻ, ഹിദായത്ത് തൊട്ടിയൻ, സഫിർമാനു, അബുരാമൻകുത്ത്, ഫൈസൽ രാമൻകുത്ത് പ്രവർത്തനത്തിന് നേതൃത്വം നൽകി.