ETV Bharat / state

വയൽ നികത്തല്‍ സംഘം അറസ്റ്റില്‍ - Field filling

അരീക്കോട് കാവനൂരില്‍ ക്വാറി വേസ്റ്റും മണ്ണുമായെത്തിയ മൂന്ന് വണ്ടികളാണ് പൊലീസ് പിടിച്ചെടുത്തത്.

വയൽ നികത്തല്‍; മൂന്നംഗ സംഘം അറസ്റ്റില്‍
author img

By

Published : Oct 10, 2019, 1:12 AM IST

മലപ്പുറം: അവധി ദിവസങ്ങളിൽ വയൽ നികത്തുന്ന സംഘത്തെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് കാവനൂരില്‍ ക്വാറി വേസ്റ്റും മണ്ണുമായെത്തിയ മൂന്ന് വണ്ടികളാണ് പിടിയിലായത്. പാടം നികത്തുന്നെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രണ്ട് കണ്ടയ്നറും ഒരു ടിപ്പറുമാണ് പിടികൂടിയത്. യാതൊരു രേഖയുമില്ലാതെയാണ് ഇവര്‍ വയൽ നികത്തുന്നത്. എസ് ഐ രാമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Intro:അവധി ദിവസങ്ങളിൽ വയൽ നികത്തുന്ന സംഘം പോലീസ് പിടിയിൽ .
അരീക്കോട് കാവനൂർ പാലക്കോട്ട് പറമ്പ് പള്ളിയാളിയിൽ കോറി വേസ്റ്റും മണ്ണുമായെത്തിയ മൂന്ന് ലോറിയാണ് അരീക്കോട് പോലീസ് പതിയിരുന്ന് പിടികൂടിയത്. യാതൊരു രേഖയുമില്ലാതെയാണ് ഇവരുടെ വയൽ നികത്തൽ

Body:വയൽ നികത്താൻ പ്രത്യേക സംഘം തന്നെ നാട്ടിലുണ്ട്. ഇവർ ജെ സി ബി യും വലിയ കണ്ടയനർ അടക്കം മല തുരന്ന് പാടം നിമിഷ നേരം കൊണ്ട് നികത്തി തരും . പണം കിട്ടിയാൽ മതി. എല്ലാ റിസ്കും ഇവർ സ്വയം ഏൽക്കും. സെന്റിനും ലോഡിനും വലിയ തുക ഈടാക്കി തടിച്ച് വീർക്കുന്ന ഒരു സംഘമാണ് ഇന്നലെ അരിക്കോട് പോലീസിന്റെ പിടിയിലായത്. പാടം നികത്തുന്ന വിവരം തിരുവനന്തപുരത്ത് അടകം പരാതിയെത്തിയതോടെ പതിയിരുന്നാണ് പോലീസ് മൂന്ന് വാഹനം പിടികൂടിയത്. പോലീസ്സ് സ്റ്റേഷൻ പരിസരത്ത് ഇവരുടെ കാവൽക്കാർ ഉണ്ടാകും. ഇവരുടെ കണ്ണ് വെട്ടിച്ചാണ് പോലിസ് എത്തിയത്. രണ്ട് കണ്ടയ്നറും ഒരു ടിപ്പറുമടക്കം മൂന്ന് വാഹനം ഇവർ പിടികൂടി. എസ് ഐ രാമൻ പോലീസുകാരായ അനീഷ് ബാബു, രതീഷ് എന്നിവർ ചേർന്നാണ് ലോറികൾ പിടികൂടിയത്. വാഹനം ആർഡിഒക്ക് കൈമാറും.Conclusion:അവധി ദിവസങ്ങളിൽ വയൽ നികത്തുന്ന സംഘം പോലീസ് പിടിയിൽ .
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.