ETV Bharat / state

കാട്ടുപന്നിയുടെ വേവിച്ച മാംസവുമായി അച്ഛനും മകനും പിടിയിൽ

കാപ്പിൽ വെട്ടത്തൂർ സ്വദേശികളായ വേലായുധനും മകൻ സിജുവുമാണ് പിടിയിലായത്.

father son duo  boiled wild boar meat  കാട്ടുപന്നിയുടെ വേവിച്ച മാംസം  അച്ഛനും മകനും പിടിയിൽ
കാട്ടുപന്നിയുടെ വേവിച്ച മാംസവുമായി അഛനും മകനും പിടിയിൽ
author img

By

Published : Feb 23, 2021, 3:30 PM IST

മലപ്പുറം: കാട്ടുപന്നിയുടെ വേവിച്ച മാംസവുമായി അച്ഛനും മകനും വനപാലകരുടെ പിടിയിൽ. കാപ്പിൽ വെട്ടത്തൂർ സ്വദേശികളായ വേലായുധനും മകൻ സിജുവുമാണ് പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാളികാവ് റെയിഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. പ്രതികളുടെ വീട്ടിൽ നിന്നാണ് വേവിച്ച കാട്ടുപന്നിമാംസം കണ്ടെത്തിയത്.

തിങ്കളാഴ്‌ച ഉച്ചക്കാണ് പ്രതികളെ പിടികൂടിയത്. വാഹനമിടിച്ച് റോഡിൽ കിടന്നിരുന്ന പന്നിക്കുട്ടിയെ കൊണ്ടു പോയി പാകം ചെയ്യുകയായിരുന്നു എന്ന് പ്രതികൾ മൊഴി നൽകി. സംഭവത്തെക്കുറിച്ച് വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. കാളികാവ് റെയിഞ്ച് എസ്‌എച്ച്ഒ രാമദാസ്, ഡെപ്യൂട്ടി റെയിഞ്ചർ യു. സുരേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.