ETV Bharat / state

നൂറുമേനി തണ്ണിമത്തന്‍ വിളയിച്ച് കരിഞ്ചാപ്പാടിയിലെ കര്‍ഷകര്‍ - മലപ്പുറം

കരിഞ്ചാപ്പാടിയില്‍ ഇത് എട്ടാം വര്‍ഷമാണ് തണ്ണിമത്തന്‍ വിളവെടുക്കുന്നത്.മൂന്ന് തരത്തിലുളള തണ്ണിമത്തനാണ് ഇത്തവണ ഇവിടെ വിളവെടുത്തത്.

lockdown  watermelon  Farmers cultivated watermelon  നൂറുമേനി തണ്ണിമത്തന്‍ വിളയിച്ച്  മലപ്പുറം  തണ്ണിമത്തന്‍
നൂറുമേനി തണ്ണിമത്തന്‍ വിളയിച്ച് കരിഞ്ചാപ്പാടിയിലെ കര്‍ഷകര്‍
author img

By

Published : Apr 24, 2020, 5:10 PM IST

മലപ്പുറം: നൂറുമേനി തണ്ണിമത്തന്‍ വിളയിച്ച് രാമപുരം കരിഞ്ചാപ്പാടിയിലെ കര്‍ഷകര്‍. കുറുവ, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന കരിഞ്ചാപ്പാടിയില്‍ ഇത് എട്ടാം വര്‍ഷമാണ് തണ്ണിമത്തന്‍ വിളവെടുക്കുന്നത്. മൂന്ന് തരത്തിലുളള തണ്ണിമത്തനാണ് ഇത്തവണ ഇവിടെ വിളവെടുത്തത്. ജില്ലക്ക് അകത്തും പുറത്തുമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും വിവിധ ശീതളപാനീയ കടകളിലേക്കുമാണ് ഇവിടെനിന്ന് തണ്ണിമത്തന്‍ കയറ്റി അയക്കുന്നത്.

റമദാന്‍ വിപണിയാണ് കര്‍ഷകരുടെ പ്രതീക്ഷ. കീടനാശിനി പ്രയോഗമില്ലാത്ത ജൈവ കൃഷിയായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണന്ന് കര്‍ഷകര്‍ പറയുന്നു. 25 ഏക്കറോളം സ്ഥലത്ത് 23 കര്‍ഷകരാണ് വിവിധ പച്ചക്കറികള്‍ കൃഷിചെയ്യുന്നത്. കടലുണ്ടിപ്പുഴയുടെ കൈവഴിയായ ചെറുപുഴയിലെ വെള്ളം ഉപയോഗിച്ചാണ് കൃഷി. അകക്കാമ്പില്‍ മധുരം നിറച്ച് വിളഞ്ഞുനില്‍ക്കുന്ന തണ്ണിമത്തന്‍ കേരളത്തിലും സുലഭമായി വിളയുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ നാട്. കേരളത്തിന് അത്ര പരിചിതമല്ലായിരുന്ന തണ്ണിമത്തന്‍ കൃഷി ഇന്ന് മലയാള മണ്ണിലും ലഭിക്കുമെന്ന് കര്‍ഷകര്‍ ബോധ്യപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.