ETV Bharat / state

ഫാബ്രിക്‌ ഫെൻസിങിനായി ഷെഡുകൾ പൊളിച്ചുമാറ്റി; വനം വകുപ്പിനെതിരെ തെരുവോര കച്ചവടക്കാരുടെ പ്രതിഷേധം - ഫാബ്രിക്‌ ഫെൻസിങിനായി ഷെഡുകൾ പൊളിച്ചുമാറ്റി

വർഷങ്ങളായി തെരുവോര കച്ചവടം നടത്തുന്ന 12 പേരാണ് വഴിയാധാരമായത്‌.

fabric fencing, street vendors against forest department malappuram  ഫാബ്രിക്‌ ഫെൻസിങിനായി ഷെഡുകൾ പൊളിച്ചുമാറ്റി  വനം വകുപ്പിനെതിരെ തെരുവോര കച്ചവടക്കാര്‍
ഫാബ്രിക്‌ ഫെൻസിങിനായി ഷെഡുകൾ പൊളിച്ചുമാറ്റി; വനം വകുപ്പിനെതിരെ തെരുവോര കച്ചവടക്കാരുടെ പ്രതിഷേധം
author img

By

Published : Jan 8, 2022, 7:39 PM IST

മലപ്പുറം: ഫാബ്രിക്‌ ഫെൻസിങ്‌ സ്ഥാപിക്കുന്നതിന് മുന്നോടിയായി നിലമ്പൂർ കനോലിഫ്ലോട്ടിന് സമീപത്തെ കച്ചവടക്കാരുടെ ഷെഡുകൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ, വനം വകുപ്പിനെതിരെ തെരുവോര കച്ചവടക്കാരുടെ പ്രതിഷേധം. കാലുകൾ സ്ഥാപിക്കുന്നത് ചർച്ചക്ക് ശേഷമെന്ന വനം വകുപ്പിന്‍റെ ഉറപ്പിൽ പ്രതിഷേധക്കാര്‍ മടങ്ങി. തുടർന്ന് റെയ്ഞ്ച് ഓഫീസർ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവലുമായി സംസാരിച്ചതിനെ തുടർന്ന് തിങ്കളാഴ്‌ച യൂണിയൻ നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ അധികൃതർ തുടങ്ങിയവരുമായി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി.

കഴിഞ്ഞ ദിവസമാണ് ഫാബ്രിക്‌ ഫെൻസിങ്‌ സ്ഥാപിക്കുന്നതിന് മുന്നോടിയായി 12 തെരുവോര കച്ചവടക്കാരുടെ ഷെഡുകൾ പൊളിച്ചുമാറ്റിയത്‌. ശനിയാഴ്‌ച വനപാലകരുടെ നേതൃത്വത്തിൽ ഫാബ്രിക് ഫെൻസിങ്‌ സ്ഥാപിക്കുന്നതിന് കുഴിയെടുക്കുന്ന സ്ഥലത്തേക്കാണ് തെരുവോര കച്ചവടകരുടെ സംഘടന നേതാക്കളായ പി.വി.ഇസ്‌മായിൽ, വി.കെ.കുമാരൻ, ടി.എം എസ് ആസിഫ് എന്നിവരുടെ നേത്യത്വത്തിൽ പ്രതിഷേധക്കാർ എത്തിയത്. തുടർന്ന് പ്രവർത്തി നിര്‍ത്തി വെയ്ക്കണമെന്നും ചർച്ചക്ക് അവസരം ഉണ്ടാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ചർച്ചയ്‌ക്ക് ശേഷമേ പ്രവർത്തി തുടങ്ങുകയുള്ളു എന്നും ഡി.എഫ്.ഒ നൽകിയ ഉറപ്പ് പാലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഒരു നോട്ടീസ്‌ പോലും നൽകാതെ മനുഷ്യത്വരഹിതമായ നടപടിയാണ് വനം വകുപ്പ് സ്വീകരിച്ചതെന്നും സമരക്കാർ പറഞ്ഞു. തങ്ങൾക്ക് വകുപ്പു തലത്തിൽ ലഭിച്ച നിർദ്ദേശ പ്രകാരമാണ് പ്രവർത്തി നടത്തുന്നതെന്നും, മേൽ ഉദ്യോഗസ്ഥൻമാരിൽ നിർദ്ദേശം ലഭിക്കാതെ പ്രവർത്തി നിര്‍ത്താനാവില്ലെന്ന് വനപാലകരും അറിയിച്ചതോടെ പ്രവർത്തി തുടരാൻ അനുവദിക്കില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചു നിന്നു. തുടർന്ന് എസ്.ഐ.ശശികുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി.

ALSO READ: അജയ്യയും അമ്മ അശ്വതിയും ആശുപത്രി വിട്ടു

ജീവിതമാർഗമായി വർഷങ്ങളായി തെരുവോര കച്ചവടം നടത്തുന്ന 12 പേരാണ് വഴിയാധാരമായിരിക്കുന്നത്. ഇവർക്ക് കച്ചവടം ചെയ്യാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് തെരുവോര കച്ചവട യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ്‌ പി.വി.ഇസ്‌മായിൽ പറഞ്ഞു. തിങ്കളാഴ്‌ച നടക്കുന്ന ചർച്ചയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ തുടർ സമരങ്ങൾ ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും ഇസ്‌മായിൽ പറഞ്ഞു.

നഗരസഭയുടെ അംഗീകാരമുള്ള തെരുവോര കച്ചവടക്കാരാണിവരെന്നും വനം വകുപ്പ് നടപടി ശരിയായില്ലെന്നും ഐ.എൻ.ടി.യു.സി നേതാവ് ടി.എം.എസ് ആസിഫും, സി.ഐ.ടി.യു നേതാവ് വി.കെ.കുമാരനും പറഞ്ഞു. വി.പി.അസ്ക്കർ, പി.കെ.ഷാജഹാൻ, സിയാദ് വീട്ടിച്ചാൽ, രാധ പ്രദീപ്, സുനില വിജയൻ എന്നിവരുടെ നേതൃത്വത്തിൽ 50 ഓളം തെരുവോര കച്ചവടക്കാർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.