മലപ്പുറം: അടിപിടിക്കേസില്‍പ്പെട്ടയാളെ സ്വാധീനിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശി ഹസ്‌കര്‍, പുറമണ്ണൂര്‍ സ്വദേശി സിയാദ് എന്നിവരാണ് അറസ്റ്റിലായത്. വളാഞ്ചേരി വലിയകുന്ന് സ്വദേശി ബൈജുവാണ് തട്ടിപ്പിനിരയായത്.
ജൂണ്‍ 27ന് ബൈജുവും അനസ് എന്നയാളും തമ്മില്‍ വാഹനം ഓവര്‍ടേക്ക് ചെയ്യുന്നത് സംബന്ധിച്ച് തര്‍ക്കവും അടിപിടിയും ഉണ്ടായി. ഈ കേസ് നിലനില്‍ക്കവേയാണ് ബൈജുവിന്‍റെ നാട്ടുകാരന്‍റെ പരിചയക്കാരായ ഹസ്‌കറും സിയാദും ബൈജുവിനെ സമീപിച്ചത്. പൊലീസില്‍ പിടിപാടുണ്ടെന്നും കേസില്‍ നിന്നൊഴിവാക്കി തരാമെന്നും കേസ് നടത്തിപ്പിനെന്നും പറഞ്ഞ് ബൈജുവില്‍ നിന്ന് ഇരുവരും 1, 27,000 രൂപ വാങ്ങുകയും ചെയ്തു.
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ പുരോഗതയുണ്ടാവാത്തതിനെ തുടര്‍ന്നാണ് താന്‍ തട്ടിപ്പിനിരയായെന്ന് ബൈജുവിന് മനസിലായത്. തുടര്‍ന്നാണ് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
also read: മലപ്പുറത്ത് എഞ്ചിനീയര്‍ ചമഞ്ഞ് അതിഥി തൊഴിലാളികളുടെ പണം കവര്‍ന്നു