ETV Bharat / state

മലപ്പുറത്ത് കഞ്ചാവ് പിടികൂടി; പ്രതികള്‍ക്കായി തിരച്ചില്‍ - ganja from kalpakanjery

പ്രദേശത്ത് നിന്ന് മുന്‍പും കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്.

കഞ്ചാവ്
author img

By

Published : Oct 6, 2019, 7:13 PM IST

മലപ്പുറം: കൽപകഞ്ചേരിയില്‍ നിന്നും കഞ്ചാവ് പിടികൂടി കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടറും സംഘവും. ഒരു കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിച്ചെയ്യുന്ന പ്രദേശമാണിവിടം. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്‌സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സമീപ പ്രദേശങ്ങളില്‍ നിന്ന് മുന്‍പും കഞ്ചാവ് ചെടികൾ കണ്ടെത്തയിട്ടുണ്ട്. വിശദമായ അന്വേഷണങ്ങൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ അറിയിച്ചു. പ്രിവന്‍റീവ് ഓഫീസർമാരായ ലതീഷ്, രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ മിനു രാജ്, സാഗിഷ്, സജിത്ത്, സൂരജ്, വിഷ്ണു ദാസ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രജിത, ദിവ്യ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

മലപ്പുറം കൽപ്പകഞ്ചേരി
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിച്ചെയ്യുന്ന കൽപ്പകഞ്ചേരി നിന്നും1.040 കിലോഗ്രാം കഞ്ചാവ് കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കണ്ടെത്തി.

കൽപകഞ്ചേരി പഞ്ചായത്തിലെ കാനാഞ്ചേരി മഹല്ല് ജമാഅത്ത് പള്ളിയിലേയ്ക്ക് പോകുന്ന കോൺക്രീറ്റ് റോഡരികിൽ നിന്ന് 1.040 കിലോഗ്രാം കഞ്ചാവ് കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കണ്ടെത്തി. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത് .സമീപ പ്രദേശങ്ങിൽ നിന്ന് മുൻപ് കഞ്ചാവ് ചെടികളും കഞ്ചാവ് കേസുകളും എക്സൈസ് സംഘം കണ്ടെത്തയിട്ടുണ്ട്.വിശദമായ അന്വേഷണങ്ങൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂയെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു ..
എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ പ്രിവന്റീവ് ഓഫീസർമാരായ ലതീഷ് ,രതീഷ് സിവിൽ എക്സൈസ് ഓഫീസർമാരായ മിനു രാജ് ,സാഗിഷ്, സജിത്ത്,സൂരജ് ,വിഷ്ണു ദാസ് ,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രജിത,ദിവ്യ എന്നിവർ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത് .പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.