കാടാമ്പുഴ ദേവി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍. രാവിലെ 10 മണിയോടെ ക്ഷേത്രത്തിലെത്തിയഇ ടിയെമേൽശാന്തി പ്രമോദ് എമ്പ്രാന്തിരിയും സൂപ്രണ്ട് അച്യുതൻ കുട്ടിയും ചേർന്ന് സ്വീകരിച്ചു. ക്ഷേത്രകാര്യങ്ങളും മറ്റും ചോദിച്ച് മനസിലാക്കിയ ഇ ടി ദേവി ദർശനത്തിനെത്തിയ ഭക്തരോട് വോട്ട് അഭ്യര്‍ഥിച്ചു. കാടാമ്പുഴ ക്ഷേത്രം മത സൗഹാർദ്ദത്തിന് മുന്നിൽ നിൽക്കുന്നതായും വളരെ സ്നേഹത്തോടെയാണ് ക്ഷേത്ര കമ്മറ്റിയംഗങ്ങൾ സ്വീകരിച്ചതെന്നും ഇ ടി പറഞ്ഞു.
ഒരാഴ്ച കാലത്തെ പര്യടനം തനിക്ക് മികച്ച വിജയം ഉണ്ടാക്കും. ജനങ്ങൾ ആവേശത്തോടെയാണ് പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. കിടപ്പിലായവരെയും വ്യക്തികളെയും കാണുകയാണ് ആദ്യ പടിയെന്നും തിങ്കളാഴ്ച എടപ്പാളിൽ നടക്കുന്ന പാർലമെന്റ് കൺവൻഷൻ കഴിഞ്ഞാൽ പ്രചാരണം കൂടുതൽ ശക്തി പ്രാപിക്കുമെന്നും ഇടി കൂട്ടിച്ചേർത്തു. ആബിദ് ഹുസൈൻ തങ്ങള്‍ എംഎല്‍എ, അബ്‌ദുറഹ്‌മാൻ രണ്ടത്താണി, ബഷീർ രണ്ടത്താണി, തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.