ETV Bharat / city

ആഘോഷ പൊലിമകളില്ലാതെ ഇന്ന് ചെറിയ പെരുന്നാള്‍ - മലപ്പുറം

കൊവിഡ് പശ്ചാത്തലത്തില്‍ ഇപ്രാവശ്യം ഒരിടത്തും ഈദ് ഗാഹില്ല. പകരം പുതുവസ്ത്രമണിഞ്ഞ് ഈദ് ഗാഹിന് സമാനമായി വിശ്വാസികള്‍ വീടുകളില്‍ തന്നെ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കും

KL - mpm - EID pkg  malappuram  eid mubark  മലപ്പുറം  നാളെ ചെറിയ പെരുന്നാൾ
നാളെ ചെറിയ പെരുന്നാൾ
author img

By

Published : May 23, 2020, 1:25 PM IST

Updated : May 24, 2020, 8:01 AM IST

മലപ്പുറം: പ്രാര്‍ഥനാ നിര്‍ഭരമായ പുണ്യരാവുകള്‍ക്ക് വിട. ഇനി സ്നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ആഘോഷം. കേരളത്തിലെ മുസ്‌ലിംങ്ങള്‍ ഈദുല്‍ ഫിത്വര്‍ അഥവ ചെറിയ പെരുന്നാള്‍ ആഘോഷത്തില്‍. വിശ്വാസികളുടെ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും ഈദ്ഗാഹുകളോ പള്ളികളിലെ പെരുന്നാള്‍ നമസ്കാരമോ ഇല്ലാത്ത പെരുന്നാള്‍.

ഈദ് ദിനത്തില്‍ പ്രഭാത നമസ്കാരം കഴിഞ്ഞാല്‍ കുളിച്ച് സുഗന്ധ ദ്രവ്യങ്ങളും പൂശി പുതുവസ്ത്രങ്ങളുമണിഞ്ഞ് വിശ്വാസികള്‍ കുടുംബസമേതം ഈദ് ഗാഹുകളിലേക്ക് പോകറാണ് പതിവ്. കൊവിഡ് പശ്ചാത്തലത്തില്‍ ഇപ്രാവശ്യം ഒരിടത്തും ഈദ് ഗാഹില്ല. പകരം പുതുവസ്ത്രമണിഞ്ഞ് ഈദ് ഗാഹിന് സമാനമായി വിശ്വാസികള്‍ വീടുകളില്‍ തന്നെ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് പോകുന്ന പതിവും ഒഴിവാക്കും.

ഒരു മാസം മുഴുവന്‍ നീണ്ടു നിന്ന വ്രതത്തിന്‍റെ പരിസമാപ്തിയില്‍ റമദാന്‍ മാസത്തില്‍ നിന്ന് ആര്‍ജിച്ചെടുത്ത ചൈതന്യം അടുത്ത പതിനൊന്ന് മാസവും നിലനിര്‍ത്തുകയാണ് ഓരോ വിശ്വാസിയുടെയും ഇനിയുള്ള ബാധ്യത. മനസിനും നാവിനും ബലപ്പെടുത്തിയെടുത്ത ആത്മീയ സംസ്കരണം ജീവിതത്തിലും നിലനിര്‍ത്തുകയെന്നതിലാണ് ഓരോ ഇസ്‌ലാംമത വിശ്വാസിയും ഇനി ശ്രദ്ധിക്കുക.

എല്ലാ വിശ്വാസികള്‍ക്കും ഇടിവി ഭാരതിന്‍റെ ചെറിയ പെരുന്നാള്‍ സന്തോഷങ്ങള്‍...

Last Updated : May 24, 2020, 8:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.