ETV Bharat / state

എടരിക്കോട് വൈദ്യുതി വിതരണം തടസപ്പെട്ടിട്ട് ദിവസങ്ങളായി - kseb sub station

തിരൂർ, എടരിക്കോട്, മലപ്പുറം ഭാഗത്തെ 110 കെവി ലൈനിൽ പുതിയ ലൈൻ വലിക്കുന്നതിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം

എടരിക്കോട്
author img

By

Published : Aug 2, 2019, 7:52 AM IST

മലപ്പുറം: എടരിക്കോട് കെഎസ്ഇബി സബ് സ്‌റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിടുന്നു. കഴിഞ്ഞ മാസം 18-ാം തീയതി മുതലാണ് പ്രദേശത്ത് തുടർച്ചയായി വൈദ്യുതി വിതരണം തടസപ്പെടാൻ തുടങ്ങിയത്. ഇതോടെ നാട്ടുകാരും വ്യാപാരികളും കടുത്ത ബുദ്ധിമുട്ടിലായിരിക്കുകയാണ്. അറിയിപ്പില്ലാതെ വൈദ്യുതി തടസപ്പെടുന്നത് പ്രദേശത്തെ നിർമാണ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. കെട്ടിടങ്ങൾ, വീടുകൾ എന്നിവയുടെ നിർമാണങ്ങൾ പാതി വഴിയിൽ നിലച്ചു. ലക്ഷങ്ങളുടെ നഷ്‌ടമാണ് കഴിഞ്ഞ മാസം സംഭവിച്ചതെന്ന് വ്യവസായികൾ പറയുന്നു.

തിരൂർ, എടരിക്കോട്, മലപ്പുറം ഭാഗത്തെ 110 കെവി ലൈനിൽ പുതിയ ലൈൻ വലിക്കുന്നതിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. തിരൂരിൽ നിന്നും മലപ്പുറത്തു നിന്നും ലൈൻ വലിക്കുന്നതിനൊപ്പം പുതിയ ടവർ നിർമാണവും പുരോഗമിക്കുന്നുണ്ട്. കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തിയെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം യാതൊരു വിധ മുന്നറിയിപ്പുമില്ലാതെ വൈദ്യുതി ബന്ധം തടസപ്പെടുത്തുന്നതിനെതിരെ നാട്ടുകാരും വ്യാപാരികളും വിവിധ സംഘടനകളും പ്രതിഷേധ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ്.

മലപ്പുറം എടരിക്കോട് കെഎസ്ഇബി നാട്ടുകാർ പറയുന്നത് ഇത്രമാത്രം വൈദ്യുതി ഉണ്ടാക്കുന്ന ദിവസങ്ങൾ മാത്രം നിങ്ങളിൽ ഇനി അറിയിച്ചാൽ മതി ദിവസമുള്ള വൈദ്യുതി ഒളിച്ചുകളിയും തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് പൊതുജനങ്ങളും വ്യാപാരികളും കഴിഞ്ഞ 18 മുതലാണ് തുടർച്ചയായി എടരിക്കോട് കെഎസ്ഇബി സബ്സ്റ്റേഷൻ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടൽ ആരംഭിച്ചത്

എടരിക്കോട് കെ.എസ്.ഇ.ബി അധികൃതരോട് നാട്ടുകാർ പറയുന്നത് ഇത്രമാത്രം. വൈദ്യുതി  ഉണ്ടാകുന്ന ദിവസങ്ങൾ മാത്രം 

നിങ്ങളിനി അറിയിച്ചാൽ മതി.ദിവസവുമുള്ള വൈദ്യതിയുടെ ഒളിച്ചുകളിയെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് പൊതുജനങ്ങളും വ്യാപാരികളും. ദിവസവും വൈദ്യുതി തടസപ്പെട്ടതോടെ 
സമൂഹമാധ്യമങ്ങളുംരംഗത്തെത്തിക്കഴിഞ്ഞു. അറിയിപ്പില്ലാതെയും തടസം നേരിടുന്നത് കടുത്ത ബാധ്യതയാണ് വ്യവസായശാലകൾ നേരിടുന്നത്.

നിർമ്മാണമേഖല സ്തംഭിച്ചതോടെ തൊഴിലാളികളുടെ ദുരിതവും ഇരട്ടിയായി. കെട്ടിടങ്ങൾ, വീടുകൾ എന്നിവയുടെ നിർമാണങ്ങൾ പാതി വഴിയിൽ നിലച്ചു.
ലക്ഷങ്ങളുടെ നഷ്ടമാണ് ജൂലായ് മാസത്തിൽ  സംഭവിച്ചതെന്ന് വ്യവസായികൾ പറഞ്ഞു.

   കഴിഞ്ഞ 18 മുതലാണ് തുടർച്ചയായി എടരിക്കോട് കെ.എസ്.ഇ.ബി സബ് സ്‌റ്റേഷനിൽ നിന്നുള്ള വൈദ്യംതിവിതരണം തടസപ്പെടൽ ആരംഭിച്ചത്.കഴിഞ്ഞ ശനി, ഞായർ, തിങ്കൾ വരെ അടുപ്പിച്ച് മൂന്ന് ദിവസമായിരുന്നു പ്രതിസന്ധി. ചൊവ്വാഴ്ച ഉണ്ടായിരുന്നുവെങ്കിലും ബുധനാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു.

   തിരൂർ ,എടരിക്കോട്, മലപ്പുറം 110 കെ.വി ലൈനിൽ പുതിയ ലൈൻ വലിക്കുന്നതിന്റെ ഭാഗമായാണ് വിതരണം തടസപ്പെടാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. തിരൂരിൽ നിന്നും മലപ്പുറത്തു നിന്നും ലൈൻ വലിക്കുന്നതിനൊപ്പം പുതിയ ടവർ നിർമ്മാണവും പുരോഗമിക്കുന്നു. കോൺട്രാക്റ്റ് അടിസ്ഥാനത്തിലാണ് പ്രവൃത്തികൾ.അവസാനഘട്ടത്തിലെത്തിയതായും ഇവർ അറിയിച്ചു.അതേസമയം മുന്നറിയിപ്പില്ലാതെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടാൽ പ്രതിഷേധ നടപടികളിലേക്ക് നീക്കത്തിലാണ് വിവിധ സംഘടനകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.