ETV Bharat / state

എടപ്പാൾ മേൽപ്പാല നിർമ്മാണം അടിയന്തര പ്രധാന്യത്തോടെ പൂർത്തീകരിക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്

ഏറ്റവും പ്രാധാന്യമേറിയ ദേശീയ പാതയെന്ന നിലയിലാണ് അടിയന്തരമായി എടപ്പാൾ മേൽപ്പാലത്തിന്‍റെ പ്രവൃത്തികളെ നോക്കിക്കാണുന്നതെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് മാധ്യമങ്ങളോടു വ്യക്തമാക്കി.

author img

By

Published : May 31, 2021, 3:05 AM IST

Updated : May 31, 2021, 3:11 AM IST

എടപ്പാൾ മേൽപ്പാല നിർമാണം അടിയന്തര പ്രധാന്യത്തോടെ പൂർത്തീകരിക്കും - മന്ത്രി പി. എ മുഹമ്മദ് റിയാസ്  Edappal flyover construction to be complete with immediate effect: Minister Muhammad Riyas  Minister P. A. Muhammad Riyas  മന്ത്രി പി. എ മുഹമ്മദ് റിയാസ്  എടപ്പാൾ മേൽപ്പാല നിർമ്മാണത്തിന് മുന്തിയ പരിഗണന  Top consideration for construction of Edappal flyover
എടപ്പാൾ മേൽപ്പാല നിർമ്മാണം അടിയന്തര പ്രധാന്യത്തോടെ പൂർത്തീകരിക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്

മലപ്പുറം: എടപ്പാൾ മേൽപ്പാല നിർമ്മാണത്തിന് മുന്തിയ പരിഗണന നൽകി വേഗത്തിൽ പണിപൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. ചുമതലയേറ്റടുത്ത ശേഷം എടപ്പാൾ മേൽപ്പാല നിർമ്മാണ പ്രവർത്തികൾ നേരിൽ കണ്ട് വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. ഏറ്റവും പ്രാധാന്യമേറിയ ദേശീയ പാതയെന്ന നിലയിലാണ് അടിയന്തരമായി എടപ്പാൾ മേൽപ്പാലത്തിന്‍റെ പ്രവൃത്തികളെ നോക്കിക്കാണുന്നത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: കൊവിഡ്: മരിച്ച വാര്‍ഡ് മെമ്പറുടെ അനുസ്മരണാര്‍ത്ഥം കിറ്റ് വിതരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പാലത്തിന്‍റെ എട്ട് സ്പാനുകളിൽ ആറെണ്ണം നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഇതുവരെ 80 ശതമാനത്തോളം ജോലികളാണ് പൂർത്തിയാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വകുപ്പിന് കീഴിൽ നിലവിൽ നടന്നുവരുന്ന പ്രവര്‍ത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതോടൊപ്പം പുതിയ പദ്ധതികൾക്ക് കൂടി തുടക്കമിടാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ, എ.ഡി.എം സി. റജിൽ, തിരൂർ ആർ.ഡി.ഒ കെ.എം അബ്‌ദുൽ നാസർ, തഹസിൽദാർ ടി.എൻ വിജയൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മെമ്പർ അഡ്വ. പി.പി മോഹൻദാസ്, പൊതുമരാമത്ത് റോഡ്-പാലം വിഭാഗം ജനറൽ മാനേജർ ഐസക് വർഗീസ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Last Updated : May 31, 2021, 3:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.