ETV Bharat / state

എടക്കര പഞ്ചായത്ത് ഭൂരഹിതർക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന് പ്രതിപക്ഷം - മലപ്പുറം

ഭൂരഹിതരായ എസ് സി വിഭാഗത്തിന് സ്ഥലം വാങ്ങിയതിലാണ് ക്രമകേട് നടത്തിയത്തെന്നാണ് ആരോപണം

edakkara  udf  ldf  sc/st  മലപ്പുറം  എടക്കര പഞ്ചായത്ത്
എടക്കര പഞ്ചായത്ത് ഭൂരഹിതർക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന് പ്രതിപക്ഷം
author img

By

Published : Jul 3, 2020, 2:04 AM IST

മലപ്പുറം: ഭൂരഹിതരായ എസ് സി വിഭാഗത്തിന് സ്ഥലം വാങ്ങിയതിൽ എടക്കര പഞ്ചായത്ത് ഭരണ സമിതി വൻ ക്രമക്കേട് നടത്തിയെന്ന് പ്രതിപക്ഷ മെമ്പർമാർ. 2014 ൽ യുഡിഎഫ് ഭരണ കാലത്താണ് 3 സെന്‍റ് സ്ഥലത്തിന് ഒന്നര ലക്ഷം അനുവദിച്ചത്. വീട് നിർമ്മിക്കാൻ കഴിയാത്ത ചതുപ്പ് നിലമാണ് എസ് സി കുടുംബങ്ങൾക്ക് കണ്ടെത്തി നൽകിയെന്നാണ് ആരോപണം. സെന്‍റിന് 10,000 രൂപ പോലും വിലയില്ലാത്ത ഭൂമിക്കാണ് സെന്‍റിന് 50000 വെച്ച് മൂന്ന് സെന്‍റിന് ഒന്നര ലക്ഷം അനുവദിച്ചതെന്നാണ് പ്രതിപക്ഷ മെമ്പർമാർ പറയുന്നത്. ആറ് കുടുംബങ്ങൾക്കായി ഒൻമ്പത് ലക്ഷം രൂപയാണ് അനുവദിച്ചത്

കൃഷി ചെയ്യുന്ന ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണിതെന്നും. രജിസ്റ്റർ ചെയ്യാൻ തുക ആവശ്യമില്ലെന്നിരിക്കെ ഭൂമി രജിസ്ട്രേഷൻ ഫീസിനത്തിൽ ഓരോരുത്തരിൽ നിന്നും വേറേയും തുക വാങ്ങി വഞ്ചിച്ചെന്നും മെമ്പർമാർ പറയുന്നു. എസ് സി പ്രമോട്ടറുടെയും, ചില ഉദ്യോഗസ്ഥരുടേയും അറിവും, സമ്മതത്തോടെയുമാണ് ഈ ക്രമക്കേട് നടന്നതെന്നും മെമ്പർമാർ ആരോപിക്കുന്നു. സംഭവ സ്ഥലം പ്രതിപക്ഷ മെമ്പർമാർ സന്ദർശിച്ചു. എം കെ ചന്ദ്രൻ, റോയി പട്ടന്താനം, സന്തോഷ് കാപ്രാട്ട്, വില്യംസ്, ഷൈനി പാലക്കുഴി എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.