ETV Bharat / state

എടക്കര-പാലേമാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി ഇഴയുന്നു - latest malappuram

2019 ജൂലൈ 14ന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാല്‍പത് ശതമാനത്തോളം മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്

എടക്കര-പാലേമാട് റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തി ഇഴയുന്നു  latest malappuram  road
എടക്കര-പാലേമാട് റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തി ഇഴയുന്നു
author img

By

Published : Jun 19, 2020, 12:06 PM IST

മലപ്പുറം: എടക്കര-പാലേമാട് റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പുനരുദ്ധാരണ പദ്ധതി ഇഴയുന്നു. എടക്കരയില്‍ നിന്നും പാലേമാട് വരെയുള്ള 5.3 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ് പുനരുദ്ധാരണ പദ്ധതിയാണ്‌ എങ്ങുമെത്താത്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 14ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്ത റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 40 ശതമാനത്തോളം മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. ഉദ്ഘാടന പരിപാടിക്ക് മുമ്പ് നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ നിലച്ച മട്ടാണ്. ഇതിന് ശേഷം മാസങ്ങള്‍ കഴിഞ്ഞ് നിര്‍മാണം ആരംഭിച്ച പാലേമാട് മുതല്‍ മുണ്ടപ്പൊട്ടി വരെയുള്ള ഭാഗത്തെ രണ്ടാംഘട്ട റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരുമാസത്തിലേറെയായി.

എടക്കര-പാലേമാട് റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തി ഇഴയുന്നു

പാലേമാട്-എടക്കര റോഡിലെ കലുങ്ക്, സംരക്ഷണഭിത്തി എന്നിവയുടെ നിര്‍മാണം പോലും പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ തയാറായിട്ടില്ല. 3.80 മീറ്റര്‍ വീതിയില്‍ ടാറിങ്, റോഡ് സുരക്ഷ മാര്‍ക്കിങ്, സൂചന ബോര്‍ഡ് എന്നീ പ്രവൃത്തികളാണ് ഇതോടൊപ്പം ചെയ്യാന്‍ എസ്റ്റിമേറ്റില്‍ നിര്‍ദേശിച്ചിട്ടുള്ളത്. റോഡ് അനന്തമായി അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്. നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.