മലപ്പുറം: പള്ളിക്കല്‍ പഞ്ചായത്ത് ഓഫീസിന് മുകളില്‍ മദ്യക്കുപ്പികളുടെ ശേഖരം കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മദ്യപസംഘത്തിനെതിരെ കർശന നടപടി വേണമെന്ന് പള്ളിക്കൽ മേഖല ഡിവൈഎഫ്ഐ കമ്മറ്റി ആവശ്യപ്പെട്ടു. മാര്‍ച്ച് പഞ്ചായത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് നെടിയിരുപ്പ് മാർച്ച് ഉദ്ഘാടനം ചെയ്‌തു. മദ്യപാനികള്‍ താവളമാക്കിയ അവസ്ഥയിലാണ് ഓഫീസ് കെട്ടിടമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. പഞ്ചായത്തിലെ സാമൂഹ്യവിരുദ്ധർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിവേദനം നൽകിയിട്ടുണ്ട്.
പള്ളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ മദ്യക്കുപ്പികള്‍; പ്രതിഷേധവുമായി ഡിവൈഎഫ്ഐ - DYFI
പഞ്ചായത്ത് ഓഫീസിന് മുകളില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു