മലപ്പുറം: ചങ്ങരംകുളത്ത് വൻ ലഹരി വേട്ട. ഗ്രാമിന് 6000 രൂപ വിലവരുന്ന എംഡിഎംഎയും, ആറ് ഗ്രാം ചരസുമടങ്ങുന്ന മൂന്നുലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ആലംകോട് കക്കിടിപ്പുറം ചങ്ങരംകുളം റോഡിൽ ജുമാമസ്ജിദിന് മുൻവശത്തുവെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. ആലംകോട് വലിയകത്ത് വീട്ടിൽ അബ്ദുൽ സലാമിന്‍റെ മകൻ മുഹമ്മദ് അജ്മൽ(20)ആണ് പിടിയിലായത്.
ALSO READ:പ്രതികരണം മാന്യമായിരിക്കണം; പൃഥ്വിരാജിനെ പരോക്ഷമായി പിന്തുണച്ച് സുരേഷ് ഗോപി
കുറ്റിപ്പാലയിൽ പ്രവർത്തിക്കുന്ന പൊന്നാനി റേഞ്ച് എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതി വലയിലായത്. ഇത്തരം മയക്കുമരുന്നുകൾ നിശ പാർട്ടികളാണ് കൂടുതലായി ഉപയോഗിച്ചു വരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇയാൾ ലോക്ക് ഡൗണിൽ ട്രെയിൻ മാർഗം കോയമ്പത്തൂരിൽ നിന്നാണ് മയക്കുമരുന്ന് നാട്ടിലെത്തിച്ചത്.
ഇത് ചെറു ചെറിയ പാക്കറ്റുകളിലാക്കി ചങ്ങരംകുളം, എടപ്പാൾ, പൊന്നാനി, മാറഞ്ചേരി മേഖലകളിലാണ് വിൽപ്പന നടത്തി വരുന്നത്. എക്സൈസ് ഇൻസ്പെക്ടർ ദാമോദരന്‍റെ നേതൃത്വത്തിൽ പ്രിൻവറ്റീവ് ഓഫീസർ പ്രഗേഷ്. സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ, സജിത്ത്, സൂരജ്, അരുൺ രാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഞായറാഴ്ച പൊന്നാനി കോടതിയിൽ ഹാജരാക്കും.