ETV Bharat / state

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ - drug

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട  മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം  ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ്‌  മെറ്റാ ആംഫീറ്റമീൻ  drug  Malappuram
മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ
author img

By

Published : Jul 17, 2020, 4:35 PM IST

മലപ്പുറം: കൊണ്ടോട്ടിയിൽ നിന്നും മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട മെറ്റാ ആംഫീറ്റമീൻ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടി. എടവണ്ണ വാളപറമ്പൻ അബ്ദുൾ ജസീൽ (24), മഞ്ചേരി പുൽപ്പറ്റ അരിമ്പ്രത്തൊടിയിൽ മുഹമ്മദ് ജുനൈദ് (25) എന്നിവരെയാണ് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ്‌ പിടികൂടിത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. അന്താരാഷ്ട്ര മാർക്കറ്റിൽ 15 ലക്ഷമാണ് മയക്കുമരുന്നിന്‍റെ വില.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കാണ് ഇവർ പ്രധാനമായും വില്‍പന നടത്തിയിരുന്നത്. നാല് ദിവസം മുമ്പാണ് പ്രതികൾ പച്ചക്കറി വണ്ടിയിൽ ബെംഗളൂരൂവില്‍ നിന്നും മയക്കുമരുന്ന് കടത്തികൊണ്ട് വന്നത്. 34 പാക്കറ്റുകളിലായാണ് മയക്ക് മരുന്ന് കടത്തിയത്. പ്രതികളെ ഒരു മാസത്തോളമായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ വൈകീട്ടോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.